Christmas Cakes, Gut Health Meta AI Image
Health

കേക്കും കപ്പയും കഴിച്ചതിന് കണക്കില്ല, ആഘോഷങ്ങൾ അവസാനിക്കുമ്പോൾ പണി കിട്ടുന്നത് വയറിന്, 'റീസെറ്റ്' വഴിയുണ്ട്

ആഘോഷ കാലയളവിലെ ഭക്ഷണശീലം നമ്മളിൽ ചിലപ്പോൾ മന്ദത, വയറുവേദന, ഊർജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകാം.

സമകാലിക മലയാളം ഡെസ്ക്

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കേക്ക്, വയറു നിറയെ കപ്പയും ഇറച്ചിക്കറിയും കൂടാതെ ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ മദ്യവും വീഞ്ഞും ഒഴുകിയതിന് കണക്കില്ല. അവധിക്കാലം കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പണികിട്ടുക സെൻസിറ്റീവ് ആയ നമ്മുടെ ദഹനവ്യവസ്ഥയ്ക്കാണ്.

ആഘോഷ കാലയളവിലെ ഭക്ഷണശീലം നമ്മളിൽ ചിലപ്പോൾ മന്ദത, വയറുവേദന, ഊർജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകാം. ദഹനവ്യവസ്ഥയെ റീസെറ്റ് ചെയ്യുന്നതിന് ചില ടെക്നിക്കുകൾ പരീക്ഷിക്കാവുന്നതാണ്.

ജലാംശം നിലനിർത്തുക

മദ്യവും ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങളും ശരീരത്തിലെ ജലാംശം കുറയ്ക്കും. അതുകൊണ്ട് തന്നെ ജലാംശം നിലനിർത്തുകയാണ് ആദ്യപടി. വെള്ളം നന്നായി കുടിക്കുക. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണം കുടലിന്റെ വീക്കം തടയാൻ സഹായിക്കും. പേരയ്ക്ക, ബെറിപ്പഴങ്ങൾ, ബ്രോക്കോളി, ഇലക്കറികൾ പോലുള്ള പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും.

ഭക്ഷണക്രമം

സംസ്കരിച്ച ഭക്ഷണം പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പ്രതിരോധശേഷി നിലനിർത്തുന്നതിന് മത്സ്യം, ചിക്കൻ, ബീൻസ് എന്നിവ കഴിക്കാം. തൈര് പോലുള്ള കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ അടങ്ങിയ ലഘുവായ ഭക്ഷണവും ഡയറ്റിൽ ഉൾപ്പെടുത്താം.

വ്യായാമം

വ്യായാമം ശരീരത്തിലെ രക്തയോട്ടം, ദഹനം, മനാസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല, സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിൽ വിറ്റാമിൽ ഡി ലഭ്യമാക്കാൻ സഹായിക്കും. യോഗയോ സ്ട്രെച്ചിങ്ങോ ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ നല്ലതാണ്. ദിവസവും മുടങ്ങാതെ 20-30 മിനിറ്റ് വ്യായാമം ചെയ്യാം.

ഉറക്കം

ഉറക്കം ശരീരത്തിന് ആരോഗ്യം വീണ്ടെടുക്കാൻ മതിയായ സമയം നൽകുന്നു. രാത്രി ഏഴ്-എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നത്. ക്രമമായ ഉറക്കസമയവും സ്ക്രീൻ സമയം കുറയ്ക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Gut Health: How to reset gut health after festival season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

'നിവിൻ കണ്ണിലൂടെ ഇമോഷനുകൾ കൊണ്ടുവരും; അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടു നിൽക്കാൻ തന്നെ സൂപ്പർ ആണ്'

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാം

ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

SCROLL FOR NEXT