ചോറു കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല, ദിവസത്തിൽ കുറഞ്ഞത് ഒരു നേരമെങ്കിലും ചോറ് കഴിക്കണമെന്നത് നിർബന്ധമാണ്. ആരോഗ്യക്കാര്യത്തിൽ ശ്രദ്ധ കൂടിയതോടെ വൈറ്റ് റൈസിനെക്കാൾ ആളുകൾ തിരഞ്ഞെടുക്കുന്നത് ബ്രൗൺ റൈസാണ്.
വൈറ്റ് റൈസിനെ അപേക്ഷിച്ച് ബ്രൗൺ റൈസ് കൂടുതൽ പോഷകഗുണമുള്ളതാണ്. എന്നാൽ പോഷകമൂല്യം കുറവാണെന്ന് കരുതി വൈറ്റ് റൈസിനെ പൂർണമായും തള്ളേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധയായ കൈലി സഖൈദ.
കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്. മാത്രമല്ല, പെട്ടെന്ന് ദഹിക്കുകയും ചെയ്യും. വൈറ്റ് റൈസിന്റെ പോഷക മൂല്യം ഒന്ന് അപ്ഗ്രേഡ് ചെയ്യാനുള്ള ട്രിക്കും കൈലി പറയുന്നു.
നന്നായി കഴുകിയ ഒരു കപ്പ് വൈറ്റ് റൈസും കുതിർത്തു വെച്ചിരുന്ന അരക്കപ്പ് പയറ് അല്ലെങ്കിൽ പരിപ്പ്, അരക്കപ്പ് ക്വിനോവ എന്നിവ ചേർത്ത് ഒന്നിച്ചു വേവിക്കാം. വേവിക്കാൻ സൗ ഉപയോഗിക്കുന്നതിനെക്കാൾ റൈസ് കുക്കർ എടുക്കുന്നതാണ് നല്ലതെന്നും കൈലി പറയുന്നു. ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്ത വൈറ്റ് റൈസ് വിഭവത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.
വൈറ്റ് റൈസ് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളിക്കളയാതെ, പയറ്, ക്വിനോവ തുടങ്ങിയ ചെറിയ ചേരുവകൾ ഭക്ഷണത്തെ കൂടുതൽ തൃപ്തികരവും പോഷകസമൃദ്ധവുമാക്കുമെന്നും കൈലി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates