Vitamin C Serum Meta AI Image
Health

'റീൽ അല്ല റിയൽ', വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖത്ത് നന്നായി കഴുകി വൃത്തിയാക്കാതെ വിറ്റാമിൻ സി സെറം പുരട്ടരുത്.

Author : സമകാലിക മലയാളം ഡെസ്ക്

ർമത്തിന്റെ ആരോ​ഗ്യത്തിന് ഒട്ടു ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് വിറ്റാമിൻ സി. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ചർമത്തിന്റെ തിളക്കം മെച്ചപ്പെടുത്താനും സഹായിക്കും. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി സെറം നേരിട്ട് ചർമത്തിൽ പുരട്ടുന്നത് ഫലം ഇരട്ടിയാക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വിറ്റാമിൻ സി സെറം ആദ്യമായി ഉപയോ​ഗിക്കുമ്പോൾ ചിലർക്ക് ചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ മുഖക്കുരു പോലുള്ളവ അനുഭവപ്പെടാം. വിറ്റാമിൻ സി ശക്തമായ ഒരു ആന്റിഓക്സിജന്റ് ആണെങ്കിലും എല്ലാവർക്കും ഓരേ രീതിയിൽ ​ഗുണം ചെയ്യണമെന്നില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പരസ്യങ്ങളുടെയും റീലുകളുടെയോ പിന്നാലെ പോകാതെ, ചര്‍മ്മത്തിന്‍റെ സ്വഭാവമറിഞ്ഞ്, ആവശ്യമായ പോഷകങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വിറ്റാമിൻ സി സെറം ​ഗുണങ്ങൾ

ആന്റിഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് വിറ്റാമിൻ സി. ചർമത്തി് അത്യാന്താപേക്ഷിതമായ കൊളാജൻ ഉൽപാദിപ്പിക്കുന്നതിനും അപകടകരമായ യുവി രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഹൈപ്പര്‍ പിഗ്മന്‍റേഷന്‍, ഡാര്‍ക് സ്പോട്ട്, മുഖക്കുരുവിന്‍റെ അടയാളങ്ങള്‍ എന്നിവ കുറക്കാന്‍ സഹായിക്കും വിറ്റാമിൻ ലി സെറം സഹായിക്കും. എന്നാൽ, നമ്മുടെ എല്ലാ ചര്‍മ പ്രശ്നങ്ങള്‍ക്കും വിറ്റാമിന്‍ സി സെറം പരിഹാരമാണെന്ന് കരുതരുത്.

ചില അബദ്ധങ്ങൾ ഒഴിവാക്കാം

ചൂട്, വെളിച്ചം, വായു എന്നിവയുമായുള്ള സമ്പർക്കം വിറ്റാമിൻ സി സെറം വേഗത്തിൽ നശിക്കാൻ കാരണമാകും. ഓക്സീകരണത്തിന് വിധേയമായ സെറം ചില സന്ദർഭങ്ങളിൽ ചർമ്മത്തിന് ദോഷകരവുമാണ്. സെറത്തിന്റെ നിറം കടും ഓറഞ്ചോ തുരുമ്പിന്റെ നിറമോ ആയി മാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗശൂന്യമായി എന്ന് മനസ്സിലാക്കാം.

സെറം വാങ്ങുന്നവര്‍ ഇരുണ്ട നിറമുള്ള ബോട്ടിലുകളിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. സുതാര്യമായ പാക്കേജിംഗും ഡ്രോപ്പറിലുമുള്ള സെറമാണ് വാങ്ങുന്നതെങ്കില്‍ അവയിലേക്ക് കൂടുതൽ വായുവും വെളിച്ചവും കടക്കുകയും വേഗത്തില്‍ ഉപയോഗ ശൂന്യമാകാനും കാരണമാകും.

മുഖത്ത് നന്നായി കഴുകി വൃത്തിയാക്കാതെ വിറ്റാമിൻ സി സെറം പുരട്ടരുത്. വരണ്ട ചർമമുള്ളവർ ഹൈഡ്രേറ്റിങ് ക്ലെൻസർ ഉപയോഗിക്കുക. എണ്ണമയമുള്ള ചർമമാണെങ്കിൽ സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസർ തിരഞ്ഞെടുക്കാം. ഇങ്ങനെ ചെയ്യുന്നത് സെറം ചർമത്തിലേക്ക് ആഴ്ന്നിറങ്ങാനും കൂടുതൽ ഗുണം നൽകാനും സഹായിക്കും. സെറം ഉണങ്ങിക്കഴിഞ്ഞാൽ അതിന് മുകളിൽ മോയിസ്ചറൈസറും സൺസ്‌ക്രീനും പുരട്ടാൻ മറക്കരുത്.

ചർമത്തിൽ എന്ത് തരം വസ്തു ഉപയോഗിക്കുമ്പോഴും ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും. ങ്ങളുടെ കൈയുടെ ഉൾഭാഗത്തോ ചെവിക്ക് പിന്നിലോ ചെറിയ അളവിൽ സെറം പുരട്ടി 24-48 മണിക്കൂർ കാത്തിരിക്കുക. അലര്‍ജിയോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നുന്നില്ലെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ആദ്യമായി ഉപയോഗിക്കുന്നവര്‍ ആഴ്ചയിൽ രണ്ടുതവണ മാത്രം വിറ്റാമിൻ സി സെറം ഉപയോഗിച്ച് തുടങ്ങുക. ചര്‍മ്മരോഗ വിദഗ്ധനെ കണ്ട് ഉപയോഗിക്കാന്‍ തുടങ്ങുന്നതാണ് എപ്പോഴും നല്ലത്.

How to use Vitamin C properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൺചട്ടി ഉപയോ​ഗിക്കുമ്പോൾ പൂപ്പൽ ഉണ്ടാകാറുണ്ടോ?

പെറുവിലെ 'തൊട്ടിലുകളി'ലും ഹാളണ്ട് തരംഗം: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രിയ താരത്തിന്റെ പേരിട്ട് ആരാധകര്‍

ആടിത്തിമിർക്കാൻ അഭിമന്യുവും ബിബിൻ ജോർജും; 'പൊടിപൂരം' ടൈറ്റിൽ പോസ്റ്റർ

കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ; ₹9,00,000 അഡ്വാന്‍സ്