Hrithik roshan Instagram
Health

ദിവസം 7 നേരം ഭക്ഷണം, ആഴ്ചയില്‍ 5 ദിവസം വ്യായാമം, ഹൃത്വിക് റോഷന്‍റെ ഫിറ്റ്നസ് സീക്രട്ട്

തുടർച്ചയായ രണ്ട് ദിവസം വ്യായാമം ശേഷം ഒരു ദിവസം വിശ്രമം എന്ന രീതിയാണ് താരം പിന്തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

51-ാം വയസിലും ഹോട്ട് ലുക്കില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഹൃത്വിക് റോഷന് ആരാധകര്‍ ഏറെയാണ്. സിനിമ പോലെ തന്നെ ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്ന ബോളിവുഡ് താരമാണ് ഹൃത്വിക് റോഷൻ. ചിട്ടയായ വ്യായാമവും അച്ചടക്കമുള്ള ഭക്ഷണക്രമവുമാണ് ഹൃത്വിക്കിന്റെ ഫിറ്റ്നസ് സീക്രട്ട്.

ആഴ്ചയിൽ 5 ദിവസം വ്യയാമം

തുടർച്ചയായ രണ്ട് ദിവസം വ്യായാമം ശേഷം ഒരു ദിവസം വിശ്രമം എന്ന രീതിയാണ് താരം പിന്തുടരുന്നത്. അതിൽ കാർഡിയോ വ്യായാമങ്ങൾ, ക്രോസ്ഫിറ്റ് പരിശീലനം, ഭാരോദ്വഹനം, എയ്‌റോബിക്‌സ്, നീന്തൽ, ജോഗിങ് എന്നിവയെല്ലാം ഉൾപ്പെടും. ആഴ്ചയിൽ 5 ദിവസവും 30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യാറുണ്ട്. ‌

അച്ചടക്കമുള്ള ഭക്ഷണക്രമം

ദിവസവും മൂന്നല്ല, ഭക്ഷണത്തിന്റെ പോർഷൻ നിയന്ത്രിച്ച് ഏഴ് നേരമാണ് ഹൃത്വിക് ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങൾക്കാണ് മുൻ​ഗണന. മുട്ടയുടെ വെള്ള, ചിക്കൻ, മത്സ്യം എന്നിവയ്ക്കൊപ്പം കാർബോ അടങ്ങിയിട്ടുള്ള ഓട്‌സ്, മധുരക്കിഴങ്ങ്, ചോറ് എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുട്ടയുടെ വെള്ളയും അവക്കാഡോയും കഴിച്ചുകൊണ്ടാണ് ഹൃത്വിക്കിന്റെ ഒരു ദിവസം തുടങ്ങുന്നത്. അതിനുശേഷം കഴിക്കുന്ന ഭക്ഷണത്തിലെല്ലാം പ്രോട്ടീൻ, സലാഡ്, പച്ചക്കറികൾ എന്നിവയുണ്ടാകുമെന്ന് മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളവും ഉറക്കവും

ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കും. മാത്രമല്ല, ഉറക്കത്തിനും വലിയ പ്രാധാന്യം കൊടുക്കുന്ന നടനാണ് ഹൃത്വിക്. ദിവസവും ഒരേസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ആള്‍കൂടിയാണ് അദ്ദേഹം.

Hrithik Roshan Fitness Secret daily exercise and protein rich foods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT