ഡബ്ല്യുഎച്ച്ഒ ഫയല്‍ ചിത്രം
Health

ഇന്ത്യയില്‍ ജീവിത ശൈലി രോഗങ്ങള്‍ പ്രധാന മരണ കാരണം; ആരോഗ്യനയം പുനക്രമീകരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

'പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണം'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിത ഭാരവും ജീവിത ശൈലി രോഗങ്ങളുടെ വര്‍ധനയും പ്രധാന മരണകാരണങ്ങളെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). പൊണ്ണത്തടിയും ജീവിത ശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.

ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക,തായ്‌ലന്‍ഡ്, എന്നിവിടങ്ങളില്‍ 5 വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസുവരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ വ്യായാമ ശീലവും പ്രോത്സാഹിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണം. അമിത അളവില്‍ കൊഴുപ്പ് അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ എന്നിവ നിരോധിക്കണമെന്നുമാണ് നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21