Summer Season Pinterest
Health

വീടിനകത്താണെങ്കിലും സൂര്യതപമേൽക്കാം, സുരക്ഷ ഉറപ്പിക്കാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക

ശരീരത്തിൽ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലമായാൽ പുറത്തിറങ്ങുന്നവരുടെ കാര്യം കഷ്ടമാണ്, വീടിനകത്താണെങ്കിൽ സുരക്ഷിതമാണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്. നിർജ്ജലീകരണം, സൂര്യതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം.

അതുകൊണ്ട് തന്നെ, ശരീരത്തിൽ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം. വീട്ടിലിരിക്കുമ്പോൾ കഞ്ഞിവെള്ളം, മേര്, നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തൻ പോലുള്ളത് കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വേനൽക്കാലത്ത് വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം.

അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.

വെയിലത്ത് നിൽക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നതായി തോന്നുകയാണെങ്കിൽ തണലിൽ മാറി വിശ്രമിക്കു. ധാരാളം വെള്ളം കുടിക്കുക. കട്ടി കൂടിയതോ ചൂട് വർധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ ഫാനോ എസിയോ ഉപയോ​ഗപ്പെടുത്താവുന്നതാണ്.

Summer Season: Indoor Heatwaves prevention tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്

മെല്‍ബണിലെ തുറന്ന വേദിയില്‍ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹം: സമുദായ സംഘം

കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍