Iron cookware Pinterest
Health

പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ, ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൂടുതൽ നേരം ചൂട് നിലനിർത്താനുള്ള കഴിവു ഇരുമ്പ് പാത്രത്തിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടുക്കളയുടെ മുഖം മാറിയപ്പോൾ ഒഴിവാക്കിയ ഇരുമ്പ് ചട്ടിയും പാത്രങ്ങളുമൊക്കെ ആരോ​ഗ്യം സംരക്ഷിക്കണമെന്നായപ്പോൾ തിരിച്ചെത്തി. ഇന്ന് കേരളത്തിൽ മിക്കാവാറും ആളുകൾ നേരിടുന്ന ഇരുമ്പിന്റെ അഭാവം ഇത്തരം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിലൂടെ പരിഹരിക്കാനാകും.

അമ്ലാംശമോ ഈർപ്പമോ കൂടുതലുള്ള വിഭവങ്ങൾ ഇരുമ്പ് ചീനച്ചട്ടിയിൽ പാകം ചെയ്യുമ്പോൾ, ഇരുമ്പിന്റെ ചെറിയൊരംശം ഭക്ഷണത്തിൽ എത്തുന്നു. ഇത് മരുന്നിന് പകരമാകില്ലെങ്കിലും ഇരുമ്പ് പാത്രങ്ങളുടെ സ്ഥിരമായ ഉപയോ​ഗിത്തിലൂടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട ഇരുമ്പിന്റെ അളവു ലളിതമായ രീതിയിൽ വർധിപ്പിക്കാനാകും.

തുടർച്ചയായ പാചകത്തിലൂടെ എണ്ണയും മസാലകളും വലിച്ചെടുക്കുകയും ഇരുമ്പ് പാത്രങ്ങൾ സ്വാഭാവികമായും മയപ്പെട്ടുവരികയും ചെയ്യുന്നു. മറ്റ് പാത്രങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണത്തെ അപേക്ഷിച്ച് ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും ​ഗുണവും ഇരട്ടിയാകുമെന്ന് പഴമക്കാർ പറയാറുണ്ട്. കൃത്രിമമായ കോട്ടിംഗുകളിൽ നിന്ന് വ്യത്യസ്തമായി, ശരിയായി പരിപാലിക്കുകയാണെങ്കിൽ, ഉപയോഗിക്കും തോറും ഇരുമ്പ് പാത്രങ്ങൾ കൂടുതൽ മയപ്പെടും. ദോശയാണെങ്കിലും നോൺസ്റ്റിക് പാത്രങ്ങളിലേതു പോലെ ഇളകി വരും.

കൂടുതൽ നേരം ചൂട്

കൂടുതൽ നേരം ചൂട് നിലനിർത്താനുള്ള കഴിവു ഇരുമ്പ് പാത്രത്തിനുണ്ട്. ഒരിക്കൽ ചൂടാക്കിയാൽ, ഒരു ഇരുമ്പ് ചീനച്ചട്ടി ഒരേ താപനില നിലനിർത്തുന്നു. ഇത് പതുക്കെ വേവിക്കുന്നതിനും, വറുക്കുന്നതിനും, മസാലകൾ മൂപ്പിക്കുന്നതിനും വളരെ അനുയോജ്യമാണ്. നന്നായി പരിപാലിക്കുന്ന ഒരു ഇരുമ്പ് ചീനച്ചട്ടി പതിറ്റാണ്ടുകളോളം നിലനിൽക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ പോറലുകൾ വീഴുകയോ കോട്ടിംഗ് ഇളകിപ്പോവുകയോ ചെയ്യുന്ന നോൺ-സ്റ്റിക്ക് പാനുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിക്കുന്തോറും ഇരുമ്പ് പാത്രങ്ങൾക്ക് കൂടുതൽ ഉറപ്പ് കൂടുന്നു.

പുതിയ ഇരുമ്പ് പാത്രങ്ങൾ മയക്കിയെടുക്കാം

  • പുതിയ പാത്രമാണെങ്കിലും സോപ്പും സ്ക്രബ്ബറും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. കഴുകിയ ശേഷം തുണി ഉപയോഗിച്ച് തുടച്ച് ഈർപ്പം പൂർണ്ണമായും മാറ്റണം.

  • പാത്രം അടുപ്പത്തു വച്ച് നന്നായി ചൂടാക്കുക. ഈർപ്പം പൂർണ്ണമായും മാറി പാത്രം നല്ലപോലെ ചൂടാകുമ്പോൾ തീ കുറയ്ക്കാം.

  • പാചകത്തിന് ഉപയോഗിക്കുന്ന ഏതെങ്കിലും എണ്ണ (വെളിച്ചെണ്ണയോ നല്ലെണ്ണയോ) പാത്രത്തിന്റെ ഉൾഭാഗത്തും പുറത്തും ചെറുതായി പുരട്ടുക.

  • പാത്രത്തിൽ അല്പം കൂടി എണ്ണയൊഴിച്ച് അരിഞ്ഞ സവാളയോ ഉള്ളിയോ ഇട്ട് കരിഞ്ഞു തുടങ്ങുന്നതു വരെ നന്നായി വഴറ്റുക.

  • സവാള പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയിൽ വേണം വഴറ്റാൻ. ഇത് പാത്രത്തിലെ ലോഹഗന്ധം മാറാനും നോൺ-സ്റ്റിക് ഗുണം ലഭിക്കാനും സഹായിക്കും.

  • വഴറ്റിയ സവാള കളഞ്ഞ ശേഷം പാത്രം തണുക്കാൻ വയ്ക്കുക. അതിനുശേഷം ഒരു ടിഷ്യു പേപ്പറോ ഉണങ്ങിയ തുണിയോ ഉപയോഗിച്ച് അധികമുള്ള എണ്ണ തുടച്ചുനീക്കാം

  • ഇരുമ്പ് പാത്രങ്ങൾ കഴുകിയ ശേഷം തുടച്ച് എണ്ണ പുരട്ടി വയ്ക്കണം. തുരുമ്പ് പിടിക്കാതെ പാത്രം കൂടുതൽ കാലം ഈടുനിൽക്കാൻ സഹായിക്കും

Iron Cookware health benefits and how to use it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

SCROLL FOR NEXT