ഹൃദയത്തിനായി കൂടുതൽ ചിരിക്കാം  
Health

ആരോ​ഗ്യം കാക്കും പുഞ്ചിരി; ഹൃദയത്തിനായി കൂടുതൽ ചിരിക്കാം

ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

നസുതുറന്ന് ഒന്ന് ചിരിക്കാൻ സാധിച്ചാൻ എത്ര സമ്മർദമേറിയ സാഹചര്യവും മറികടക്കാൻ സാധിക്കും. സമ്മർദവും മാനസികാവസ്ഥയും മാത്രമല്ല, ഹൃദയാരോ​ഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താൻ സഹായിക്കും. ചിരിക്കുന്നതിലൂടെ ശരീരം ഫീൽ​ ​ഗുഡ് ഹോർമോൺ എന്ന് അറിയപ്പെടുന്ന എൻഡോർഫിൻ പുറപ്പെടുവിക്കും. ഇത് സമ്മർദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കാനും അനുവദിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു.

ജപ്പാനിലെ യമ​ഗാത സർവകലാശാല നടത്തിയ പഠനത്തിൽ ചിരിയുടെ ആവർത്തി വർധിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടാനും കൂടുതൽ കാലം ജീവിക്കാനും സഹായിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. 40 വയസിന് താഴെയുള്ള 17152 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരെ ചിരിയുടെ രീതികൾ താതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനത്തിൽ കൂടുതൽ ചിരിക്കുന്നവരുടെ ഹൃദയാരോ​ഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയതായി സർവകലാശാല പഠനത്തിൽ പറയുന്നു.

ചിരിയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്. മുതിർന്നവർ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയും ചിരിക്കുകയും ചെയ്യുന്നത് അവരുടെ ആരോ​ഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രിവൻ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിരിയിലൂടെ സ്‌ട്രെസ് കുറയ്ക്കാം

ചിരിയിലൂടെ സെട്രെസ് കുറയാൻ സഹായിക്കും. അഡ്രിനാലിൻ, നോർ അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുകയും അതിനെത്തുടർന്ന് രക്ത സമ്മർദം കൂടുക, ഹൃദയമിടിപ്പ് കൂടുക, ഗ്ലൂക്കോസിന്റെ അളവുകൂടുക എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്യും.

നിരന്തരമായി ഇത്തരം സ്‌ട്രെസ് ഹോർമോണുകൾ രക്തത്തിലേക്ക് അധികമായി വിന്യസിക്കപ്പെടുന്നതുമൂലം പ്രമേഹം, അമിത രക്തസമ്മർദം, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ തുടങ്ങിയ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ മനസുതുറന്ന് ചിരിക്കുന്നതു മൂലം അഡ്രിനാലിൻ, നോർ അഡ്രിനാലിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറയ്ക്കാൻ സഹായകമാകും.

ചിരിയും തലച്ചോറും

ഉള്ളുകുറന്നുള്ള ചിരി മനുഷ്യന്റെ ആയുസ് കൂട്ടും. കാരണം ചിരിക്കുമ്പോൾ ശരീരത്തിൽ ചില രാസവ്യതിയാനങ്ങൾ സംഭവിക്കും. തലച്ചോറിൽ ഡോപ്പമിൻ എന്ന കെമിക്കൽ കൂടുകയും അതുവഴി, ഏകാഗ്രതയും ശ്രദ്ധയും വർധിക്കുകയും ചെയ്യും. തലച്ചോറിന്റെ എൻഡോർഫിൻ ഹോർമോണിന്റെ അളവ് കൂടുന്നതുവഴി വലിയ തോതിലുള്ള ആഹ്ളാദവും ഉന്മേഷവും ഉണ്ടാവും. ഇതോടൊപ്പം നമ്മുടെ ശരീരത്തിൽ ഇൻഫ്ളമേഷൻ അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ചില രാസവസ്തുക്കളുടെ അളവ്, ഉള്ളിൽ നിന്നുള്ള ചിരിയുടെ ഫലത്തെത്തുടർന്ന് കുറഞ്ഞുവരും. കോശങ്ങൾ ജീർണിക്കുകയും, പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥ കുറയാനും ഇത് സഹായിക്കും. ഇതുവഴി ആയുസ് കൂടാൻ ചിരി സഹായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT