‍ബാബറും ഭാര്യ സഹറയും 
Health

"ഭാര്യയുടെ നെഞ്ചിൽ ഒരു മുഴ, രണ്ട് ആഴ്‌ച ആശുപത്രി ലോബികളിൽ എണ്ണമറ്റ മണിക്കൂറുകൾ"; ഈ കുറിപ്പ് കാൻസറിനെക്കുറിച്ച് മാത്രമല്ല 

സ്തനാർബുദം കണ്ടെത്തിയതിന് പിന്നാലെ ഇരുവരും ജീവിതത്തെ നേരിട്ടതും ചുറ്റുമുള്ള ആളുകൾ നൽകിയ പിന്തുണയുമാണ് കുറിപ്പിൽ വിവരിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്റെ ഭാര്യയുടെ കാൻസർ പോരാട്ടത്തെക്കുറിച്ച് ലിങ്ക്ഡ്ഇൻ-ൽ ഒരു ഉപഭോക്താവ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബാബർ എന്നയാളാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഇയാളുടെ ഭാര്യ സഹറയ്ക്ക് സ്റ്റേജ് 2 ഇൻവേസീവ് ഡക്റ്റൽ കാർസിനോമ, അത്യന്തം മാരകമായ സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരും ജീവിതത്തെ നേരിട്ടതും ചുറ്റുമുള്ള ആളുകൾ നൽകിയ പിന്തുണയുമാണ് കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. 

“2022 ജനുവരി 6-ന് എന്റെ ഭാര്യയുടെ നെഞ്ചിൽ ഒരു മുഴ കണ്ടെത്തി. 2 ആഴ്‌ച, ആശുപത്രി ലോബികളിൽ എണ്ണമറ്റ മണിക്കൂറുകൾ കാത്തിരിപ്പ്, നിരവധി ഓങ്കോളജിസ്റ്റുകളെയും ബ്രെസ്റ്റ് സർജൻമാരെയും കണ്ടുമുട്ടി. ഒരായിരം സ്കാനുകൾക്ക് ശേഷം, ഞങ്ങളുടെ ലോകം തലകീഴായി. സഹറയ്ക്ക് സ്റ്റേജ് 2 ഇൻവേസീവ് ഡക്റ്റൽ കാർസിനോമ ഉണ്ടെന്നും അത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്നെന്നും കണ്ടെത്തി. ഭയത്തേക്കാൾ, ഉത്കണ്ഠയും ആശയക്കുഴപ്പവും ഉണ്ടായിരുന്നു. പക്ഷെ മുന്നോട്ടുള്ള തീരുമാനങ്ങൾ കാൻസറിന് വിട്ടുകൊടുക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു,” ബാബർ കുറിച്ചു.

“ഈ പോസ്റ്റ് കാൻസറിനെ കുറിച്ച് മാത്രമല്ല. സഹറയ്ക്ക് ഒരു മുഴുവൻ സമയ ജോലിയും വളർന്നുവരുന്ന ഒരു ബിസിനസ്സും ഉണ്ടായിരുന്നു, ഞാൻ ഒരു പുതിയ ജോലിയിലേക്ക് മാറുകയായിരുന്നു. ഇതിനിടയിലാണ് ഞങ്ങൾ കൊടുങ്കാറ്റിന്റെ കണ്ണിൽ അകപ്പെട്ടത്. ചികിത്സ ഞങ്ങൾ രണ്ടുപേരിലും മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ വരുത്തി. ഞങ്ങൾ വീട് ഒഴിഞ്ഞു. സഹാറയുടെ അമ്മയ്ക്കൊപ്പം താമസം മാറി (അവൾക്ക് ആവശ്യമായ അധിക പരിചരണം ഉറപ്പാക്കണമായിരുന്നു). ഭക്ഷണക്രമവും ഉറക്കവുമെല്ലാം മുമ്പെങ്ങുമില്ലാത്തവിധം പ്രാധാന്യം നേടി", അദ്ദേഹം പറഞ്ഞു.

"കാൻസർ സ്ഥിരീകരിച്ചത് സഹറയുടെ മനോവീര്യത്തെ തളർത്തിയില്ല. ആദ്യം ഒന്ന് പിന്നോട്ടടിച്ചെങ്കിലും പിന്നെ അവളുടെ ചീസ്‌കേക്ക് ബിസിനസ്സ് കൊണ്ടുപോകുന്നതിലോ ജോലി ചെയ്യുന്നതിലോ ഒന്നും ഒരു കോട്ടവുമുണ്ടായില്ല. ജീവിതത്തിലെ ഒരു യാഥാർത്ഥ്യത്തെ അവളുടെ മുന്നോട്ടുള്ള യാത്രയെ മാറ്റിമറിക്കാൻ സഹറ അനുവദിച്ചില്ല എന്നുള്ളതാണ് സത്യം. അവളുടെ ചീസ് കേക്ക് ബിസിനസ് നാല് മടങ്ങ് കൂടുതൽ വളർന്നു.

മറ്റൊരു പാഠം ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബവും നൽകിയ പിന്തുണയാണ്. ഞങ്ങളുടെ ചുറ്റുമുള്ളവർ ഒരുപാട് ദയ കാണിച്ചു. അവളുടെ ഓഫീസിലെ ബോസ് പറ്റുന്നതുപോലെ തിരിച്ച് ജോലിക്കെത്താനാണ് പറഞ്ഞത്. അവൾക്ക് നൽകാൻ കഴിയുന്ന എല്ലാ ഇളവുകളും അവർ നൽകി. ജോലി സമ്മർദ്ദം അറിയിക്കാതെ അവർ അവളെ ഒപ്പം നിർത്തി", ചിത്രങ്ങൾക്കൊപ്പം ബാബർ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT