ആർത്തവസമയം വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കിൽ ഇവ കഴിക്കാം 
Health

ആർത്തവസമയം വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കിൽ ഇവ കഴിക്കാം

വയറു വീർക്കുന്നത് തന്നെ കാര്യമായ അസ്വാസ്ഥ്യത്തിന് കാരണമാകുന്നു.

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആർത്തവ സമയത്തെ കഠിനമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ചിലരില്‌‍ വയറുവീർക്കുന്ന പ്രശ്നവും ഉണ്ടാകും. വയറു വീർക്കുന്നത് തന്നെ കാര്യമായ അസ്വാസ്ഥ്യത്തിന് കാരണമാകുന്നു. ആർത്തവത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ തീവ്രമായി അനുഭവപ്പെടും. എന്നാല്‍ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഹോർമോൺ വ്യതിയാനങ്ങളാണ് ആർത്തവ സമയം ഇത്തരത്തിൽ വയര്‍ വീര്‍ക്കുന്നതിന് കാരണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.

ജലാംശം കൂടുതലടങ്ങിയ ഭക്ഷണം

വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീർക്കുന്നത് തടയാനും ഇവ സഹായിക്കും.

ഇഞ്ചി

ആർത്തവ സമയത്ത് ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കുന്നത് തടയാനും ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

പെപ്പർമിൻ്റ് ടീ ​​

പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT