food storage tips Pinterest
Health

ഉപ്പും പഞ്ചസാരയും ​ഗ്ലാസ് ജാറിലേക്ക് മാറ്റാം, മസാല ചൂടാക്കി സൂക്ഷിക്കാം; മഴക്കാലത്തെ 'ഫുഡ് സ്റ്റോറേജ്' ഇങ്ങനെ

ഈർപ്പം കൂടുമ്പോൾ ഭക്ഷ്യവസ്തുക്കൾ കേടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഴക്കാലം തുടങ്ങിയതോടെ അടുക്കളക്കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ നൽകണം. ഈർപ്പം കൂടുമ്പോൾ ഭക്ഷ്യവസ്തുക്കൾ കേടാകാനുള്ള സാധ്യതകൾ കൂടുതലാണ്. പലപ്പോഴും ഇവ സൂക്ഷിച്ചു വയ്ക്കുന്നതിലെ പോരായ്മകളാണ് ഇതിന് പ്രധാന കാരണം.

ഉപ്പും മസാലകളും പഞ്ചസാരയും പഴങ്ങളും പച്ചക്കറികളും ഒരുപോലെ സൂക്ഷിക്കുന്നതാണ് നമ്മൾ വരുത്തുന്ന പ്രധാന പിഴവു. ഇനിയത് ഒഴിവാക്കാം, ഓരോന്നും സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാമെന്ന് അറിഞ്ഞിരിക്കണം.

പഴങ്ങളും പച്ചക്കറികളും

പഴങ്ങൾ വാങ്ങുന്നതു മുതൽ ശ്രദ്ധിക്കണം. കൂടുതൽ അളവിൽ പഴങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. വാങ്ങിയവ കഴുകി തുടച്ച് ജലാംശം കളഞ്ഞു സൂക്ഷിക്കാൻ. പച്ചക്കറികൾ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് വായുകടക്കാത്ത ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ധാന്യങ്ങളും മസാലയും

മഴക്കാലത്ത് ഈർപ്പം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ധാന്യങ്ങളിൽ കീടശല്യം വരാൻ സാധ്യതയുണ്ട്. വായുകടക്കാത്ത പാത്രങ്ങളിൽ വേണം ധാന്യങ്ങൾ സൂക്ഷിക്കാൻ. ചെറിയ കഷണം കർപ്പൂരം ഇട്ടുവയ്ക്കുന്നത് കീടങ്ങളെ അകറ്റും. ഉണക്കിസൂക്ഷിച്ച ധാന്യങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തെടുത്ത് വെയിലുകൊള്ളിക്കുന്നത് നല്ലതാണ്.

മസാലപ്പൊടികളും മഴക്കാലത്ത് കേടുവരാൻ സാധ്യതയുണ്ട്. മസാല പാനിൽ ചെറുതായി ചൂടാക്കിയ ശേഷം വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. നനഞ്ഞ സ്പൂൺ ഉപയോഗിച്ച് മസാലപ്പൊടികൾ എടുക്കരുത്.

ഉപ്പും പഞ്ചസാരയും മഴക്കാലത്ത് അലിഞ്ഞു പോകാൻ സാധ്യത ഉള്ളതിനാൽ ഇവ സൂക്ഷിക്കാൻ അലൂമിനിയം, പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായുകടക്കാത്ത ഗ്ലാസ് ജാറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കുറച്ച് പച്ചരിമണികൾ ഇട്ടുവയ്ക്കുന്നത് ജലാംശം വലിച്ചെടുക്കാൻ സഹായിക്കും.

Monsoon Storage tips in kitchen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു പ്രതിയെ വെറുതെ വിട്ടത് എന്തിനാണ്?, എനിക്ക് ഈശ്വരന്‍ മാത്രമേയുള്ളൂ'; മധുവിന്റെ അമ്മ

സര്‍ക്കാര്‍ ജോലി, നഷ്ടപരിഹാരം; ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഹര്‍ഷിന

'കൺട്രോൾ കോളത്തിൽ നിന്നും കൈവിടാതെ ആ പൈലറ്റ്'; അഹമ്മദാബാദ് വിമാനാപകടത്തിലെ ഞെട്ടിക്കുന്ന ദൃക്‌സാക്ഷി വിവരണം പുറത്ത്

ടി20 ലോകകപ്പ് അവസാന ഐസിസി ഇവന്റ്? വിരമിക്കല്‍ സൂചന നല്‍കി ഓസീസ് വനിതാ പേസ് ഇതിഹാസം

കോക്രോച്ചുകള്‍ക്കൊപ്പം; പിന്തുണയുമായി മമതാ ബാനര്‍ജി

SCROLL FOR NEXT