Morning Meditation Pinterest
Health

'ഫുൾ ഡേ പോസിറ്റീവ്'; മോർണിങ് മെഡിറ്റേഷൻ എങ്ങനെ ചെയ്യണം

രാവിലെ ഉറക്കമുണർന്ന് ഒരു ​ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷൻ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ​ഗുണകരമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ പ്രഭാത ശീലങ്ങൾ ഒരു ദിവസത്തെ മാത്രമല്ല, മാനസികാരോ​ഗ്യത്തെയും സ്വാധീനിക്കുന്നു. രാവിലെ എഴുന്നേറ്റ പാടെ മൊബൈൽ നോക്കി കൊണ്ട് ദിവസം ആരംഭിക്കുന്ന നിരവധി ആളുകളുണ്ട്. നോട്ടിഫിക്കേഷനും നെ​ഗറ്റീവ് വാർത്തകളുമായി ദിവസം ആരംഭിക്കുന്നത് മാനസികാരോ​ഗ്യത്തെയും ബാധിക്കാം.

പകരം, രാവിലെ ഉറക്കമുണർന്ന് ഒരു ​ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷൻ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ​ഗുണകരമാണ്. തിരക്കേറിയ ജീവിതത്തിൽ മാനസിക സമ്മർദ്ദവും ആശങ്കകളും വർധിക്കുന്ന സാഹചര്യത്തിൽ, മോർണിങ് മെഡിറ്റേഷൻ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന മികച്ച ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.

മോർണിങ് മെഡിറ്റേഷൻ ​

രാവിലെ മനസ്സ് ശൂന്യമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മെഡിറ്റേഷൻ ചെയ്യുന്നത് ചിന്തകളെ ക്രമപ്പെടുത്താനും ദിവസം മുഴുവൻ പോസിറ്റീവ് മനോഭാവം നിലനിർത്താനും സഹായിക്കുന്നു. ദിവസത്തിന്റെ തുടക്കം ശാന്തതയോടെയും ഏകാഗ്രതയോടെയും ആരംഭിക്കാൻ ഇത് സഹായകമാണ്.

മെഡിറ്റേഷൻ ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

മെഡിറ്റേഷൻ ചെയ്യുമ്പോൾ ശരീരത്തിലെ സമ്മർദ ഹോർമോണുകളുടെ അളവ് കുറയുന്നു. ഇതിലൂടെ മനസ്സ് ശാന്തമാകാനും ആശങ്കകളും മാനസിക പിരിമുറുക്കങ്ങളും നിയന്ത്രിക്കാനാവുകയും ചെയ്യും.

ഏകാഗ്രതയും ഓർമ്മശക്തിയും വർധിപ്പിക്കുന്നു

രാവിലെ സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇത് സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ധ്യാനം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയമിടിപ്പ് ക്രമത്തിലാക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായകരമാണ്.

ഉറക്കത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു

മെഡിറ്റേഷൻ രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഉറക്കക്കുറവും അനാവശ്യ ചിന്തകളും കുറയാൻ ഇത് സഹായകരമാണ്.

പോസിറ്റീവ് ചിന്ത വർധിപ്പിക്കുന്നു

ധ്യാനം ചെയ്യുന്നത് മനസിൽ പോസിറ്റീവ് ചിന്തകൾ വളർത്താൻ സഹായിക്കുന്നു. ആത്മവിശ്വാസവും മാനസിക സന്തുലിതാവസ്ഥയും മെച്ചപ്പെടും.

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

മാനസിക സമ്മർദ്ദം കുറയുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും. സ്ഥിരമായ ധ്യാനം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു

ദേഷ്യം, വിഷാദം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാൻ ധ്യാനം സഹായകമാണ്. മനസിന് കൂടുതൽ സമാധാനവും സ്ഥിരതയും ലഭിക്കും.

മോർണിങ് മെഡിറ്റേഷൻ എങ്ങനെ ചെയ്യണം

  • രാവിലെ എഴുന്നേറ്റ ശേഷം ശാന്തമായ സ്ഥലത്ത് ഇരിക്കുക

  • കണ്ണുകൾ അടച്ച് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

  • ആദ്യമായി 5 മുതൽ 10 മിനിറ്റ് വരെ മതിയാകും

  • മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക

  • ദിവസവും ഒരേ സമയത്ത് മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെഡിറ്റേഷൻ ചെയ്യുമ്പോൾ ശരീരം സുഖകരമായ നിലയിൽ ഇരിക്കണം. നിർബന്ധിച്ച് കൂടുതൽ സമയം ചെയ്യേണ്ടതില്ല. പതുക്കെ സമയം വർധിപ്പിക്കാം. സ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

Morning Meditation Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല'; വിഡി സതീശൻ അഭിമുഖം/ Exclusive

പഹല്‍ഗാം ആക്രമണം: ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട്, അസാന്നിധ്യത്തില്‍ വിചാരണയ്‌ക്കൊരുങ്ങി കോടതി

കൂപ്പുകുത്തി രൂപ, 48 പൈസയുടെ നഷ്ടം, 96 കടന്നു; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

തൃശ്ശൂരിൽ കാലപ്പഴക്കം ചെന്ന 268 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തി; 15 എണ്ണം അടിയന്തിരമായി പൊളിക്കാൻ 15 ദിവസത്തെ സമയം