Healthy Eating പ്രതീകാത്മക ചിത്രം
Health

ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക്

നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്‍റെ ഭാഗമായി കഴിക്കുന്നവരാണ്.

സമകാലിക മലയാളം ഡെസ്ക്

ടി കുറയ്ക്കാന്‍ ജിമ്മില്‍ പോയി നടത്തുന്ന പെടാപ്പാടുകളും കര്‍ശന ഡയറ്റുകളുമൊക്കെ ഒരു ഘട്ടം കഴിയുമ്പോള്‍ മടുപ്പാകും. എന്നാല്‍ ഇതൊന്നും ഇല്ലാതെ വളരെ ലളിതമായ മാര്‍ഗത്തിലൂടെ ശരീരഭാരവും കുടവയറും കുറയ്ക്കാനുള്ള ഒരു വഴി പറയുകയാണ് പോഷകാഹാര വിദഗ്ധനായ എറിക് ബെര്‍ഗ്.

'വിശക്കുമ്പോള്‍ മാത്രം കഴിക്കുക.' - ഇത് ശരീരത്തിന്‍റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്‍റെ ഭാഗമായി കഴിക്കുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തിന്‍റെ പോഷക ആവശ്യകത മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു.

വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്‍ഡ്ഫുള്‍ ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഉപഭോഗം കുറയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സ്വയം അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ശരീരം നല്‍കുന്ന സൂചനകള്‍ മനസിലാക്കി മനഃപൂര്‍വം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമാകും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭക്ഷണം കഴിക്കാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ ശരീരം ശ്രമിക്കും. ഇത് ശരീരത്തിന് ഇന്ധനമാകും. ഉപവസിക്കുന്നതിന് അത്തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

most important weight loss tip healthy eating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT