പ്രതീകാത്മക ചിത്രം 
Health

ആശങ്കയായി പുതിയ വകഭേദം, 'എക്‌സ് ഇ' വേരിയന്റ്; ഒമൈക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷി; ആദ്യ കേസ് ബ്രിട്ടനില്‍

ഒമൈക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ്ഇ എന്നാണ് ഡബ്ലിയുഎച്ച്ഒയുടെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നതിനിടെ, ആശങ്കയായി പുതിയ വകഭേദം കണ്ടെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ വേരിയന്റാണ് കണ്ടെത്തിയത്. ബ്രിട്ടനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

നിലവില്‍ ലോകത്ത് പടരുന്ന ഒമൈക്രോണ്‍ ബിഎ 2 ഉപവകഭേദത്തേക്കാള്‍ പത്തുശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഒമൈക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ്ഇ എന്നാണ് ഡബ്ലിയുഎച്ച്ഒയുടെ വിലയിരുത്തല്‍. 

ജനുവരി 19 നാണ് എക്‌സ് ഇ വകഭേദം ബാധിച്ച കേസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. BA.2 വകഭേദത്തെ അപേക്ഷിച്ച് 10 മടങ്ങ് കമ്മ്യൂണിറ്റി വളര്‍ച്ചാ നിരക്ക് പുതിയ വകഭേദത്തിന് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ, ഒമൈക്രോണിന്റെ BA.2 സബ് വേരിയന്റാണ് ഏറ്റവും വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായി കണക്കാക്കപ്പെട്ടിരുന്നത്. 

ലോകരാജ്യങ്ങളില്‍ കോവിഡിന്റെ ബിഎ2 വകഭേദം വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വേരിയന്റിനെ കണ്ടെത്തുന്നത്. ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം എക്‌സ്ഡി, എക്‌സ്ഇ, എക്‌സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT