പ്രതീകാത്മക ചിത്രം 
Health

ദഹനക്കേട് ഭേദമാക്കാന്‍ മഞ്ഞള്‍, മരുന്നിന് സമാനമായ ഫലപ്രാപ്തിയെന്ന് പഠനം 

കുര്‍ക്കുമിനും ഒമേപ്രാസോളിനും ദഹനക്കേടിനെതിരെ ഒരേ ഫലപ്രാപ്തിയാണ് പഠനത്തില്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്



ഹനക്കേട് ഭേദമാക്കാന്‍ മികച്ച ഘടകമാണ് മഞ്ഞള്‍ എന്ന് പഠനം. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത സംയുക്തമായ കുര്‍ക്കുമിന്‍ ആന്റി ഇൻഫ്ളമേറ്ററി, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യും. വയറ്റിലെ ആസിഡ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഒമേപ്രാസോള്‍ പോലുള്ള മരുന്നുകളുമായി താരതമ്യം ചെയ്താണ് മഞ്ഞളിന്റെ ഫലപ്രാപ്തി പരിശോധിച്ചത്. കുര്‍ക്കുമിനും ഒമേപ്രാസോളിനും ദഹനക്കേടിനെതിരെ ഒരേ ഫലപ്രാപ്തിയാണ് പഠനത്തില്‍ കണ്ടെത്തിയത്. 

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്ന 200ലധികം ആളുകളിലാണ് പഠനം നടത്തിയത്. ഇവരെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പഠനം. ദഹനത്തിന് മഞ്ഞള്‍ സഹായിക്കുമെന്നായിരുന്നു ഫലങ്ങള്‍. പഠനത്തില്‍ പങ്കെടുത്ത രോഗികളുടെ ലക്ഷണങ്ങളില്‍ സമാനമായ പുരോഗതി കണ്ടെത്തി. അതേസമയം ദഹനക്കേടിനെ മറികടക്കാന്‍ മഞ്ഞളടങ്ങിയ സപ്ലിമെന്റ്‌സ് കഴിക്കുന്നത് ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമായിരിക്കണമെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിച്ചു. മറ്റെന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ മഞ്ഞള്‍ കഴിക്കുന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം, യാത്രകൾ ഗുണകരം

മോദി സുഹൃത്തല്ല, സഹോദരനെന്ന് നെതന്യാഹു; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലേറ്

'ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം'; തരൂരിന് ബ്രിട്ടാസിന്റെ മറുപടി, എക്‌സില്‍ വാഗ്‌പോര്‌

SCROLL FOR NEXT