വെണ്ടയ്ക്കാ ഫ്രൈ, വെണ്ടയ്ക്കാ നിറച്ചത്, ബിണ്ടി മസാല എന്നിങ്ങനെ തീന്‍മേശയിലെ ഇഷ്ട വെണ്ടയ്ക്ക വിഭവങ്ങള്‍ ഏറെയുണ്ട്. രിചികരമായ വിഭവങ്ങള്‍ തയ്യാറാക്കം എന്നതിനുപരി വെണ്ടയ്ക്കയ്ക്ക് വേറെയുമുണ്ട് ഗുണങ്ങള്‍. വെണ്ടയ്ക്ക വെള്ളം ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്.
വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാം
വൈറ്റമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും.
പ്രമേഹം വരുതിയിലാക്കാം
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഫ്‌ലപ്രദമാണ്. ഇത് ശരീരത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം
ഫ്‌ളേവനോയിഡുകള്‍ അഥവാ ആന്റിഓക്‌സിജന്റുകളാല്‍ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഈ സംയുക്തങ്ങള്‍ ശരീരത്തിലെ ഫ്രീ റാഡിക്കല്‍ ഡാമേജുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ അണ്ടര്‍ കണ്‍ട്രോള്‍
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
ചര്‍മ്മത്തിന് പ്രായം കുറയ്ക്കാം
വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്‌സിഡന്റ്‌സും വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചര്‍മ്മത്തിലെ പാടുകളും മറ്റു പ്രശ്‌നങ്ങളും കുറയ്ക്കാനും സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates