കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം കോവാക്‌സിന്‍/ഫയല്‍
Health

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് പഠനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് പഠനം. ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്കും ശ്വസനേന്ദ്ര അണുബാധയുണ്ടായതായി കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്.

കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ അന്‍പത് ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലര്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധയും, ഹൃദയാഘാതങ്ങള്‍, ഞരമ്പിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഉണ്ടായതായും കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാക്‌സിന്‍ എടുത്ത നാലുപേര്‍ മരിച്ചതായും പഠനത്തില്‍ പറയുന്നു. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും മറ്റുളളവരുടെ മരണം മറ്റ് പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്നും പഠനത്തില്‍ പറയുന്നു. സ്പ്രിങ്ങര്‍ നേച്ചര്‍ യുകെയിലെ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT