spinach Pexels
Health

ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം

ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും.

സമകാലിക മലയാളം ഡെസ്ക്

ർത്തവ സമയത്തുണ്ടാകുന്ന അസഹനീയമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഈ വേദന കുറയ്ക്കാൻ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര.

ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രോസ്റ്റാ​ഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മ​ഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു.

ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മ​ഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിനും ഹൃദയാരോ​ഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോ​ഗികൾക്കും കഴിക്കാം. ​വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Palak Spinach may reduce periods cramps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി'; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

സോണിയ ഗാന്ധി മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥി; കൗതുകമുയര്‍ത്തി നല്ലതണ്ണി വാര്‍ഡ്

സെന്‍സറില്‍ കറുത്ത പെയിന്റ് അടിച്ച് അലാറം തടഞ്ഞു; എടിഎം ഉന്തുവണ്ടിയില്‍ കടത്തി; വേറിട്ട മോഷണം, വിഡിയോ

സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട്

'ഇരയായി അഭിനയിക്കുന്ന വില്ലന്‍'; സാമന്തയെ ഉന്നം വച്ച് 'പാര്‍ട്ണന്‍ ഇന്‍ ക്രൈം'; ചര്‍ച്ചയായി നടിയുടെ വിവാഹം

SCROLL FOR NEXT