Potatos Meta AI Image
Health

ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉരുളുമോ? ഉരുളക്കിഴങ്ങലും ചില മിത്തുകളും

കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ അത് സ്വഭാവികമായും ശരീരഭാരം വർധിപ്പിക്കും എന്നാണ് പൊതുധാരണ.

സമകാലിക മലയാളം ഡെസ്ക്

രുളക്കിഴങ്ങ് കഴിച്ചാൽ ഉരുണ്ടുപോകും! എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നതാണ് പൊതുധാരണ. ഇത്രയധികം തെറ്റുദ്ധരിക്കപ്പെട്ട മറ്റൊരു ഭക്ഷണമുണ്ടാകില്ല. ഉരുളക്കിഴങ്ങിനെ സംബന്ധിച്ചുള്ള ചില മിത്തുകളും വസ്തുതകളും.

ഉരുളക്കിഴങ്ങ് കഴിച്ചാൽ ഉരുളും

കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ അത് സ്വഭാവികമായും ശരീരഭാരം വർധിപ്പിക്കും എന്നാണ് പൊതുധാരണ. എന്നാൽ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ ഊർജ്ജവും പോഷകങ്ങളും പ്രദാനം ചെയ്യുന്നു. വിറ്റാമിനുകൾ, ധാതുക്കൾ നാരുകൾ ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉരുളക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങിൽ ഏകദേശം 110 കലോറി അടങ്ങിയിട്ടുണ്ട്. ഇത് കൃത്യമായി പാകം ചെയ്താൽ കലോറിയുടെ അളവു കുറയ്‌ക്കാം. ഉരുളക്കിഴങ്ങിലെ നാരുകൾ ദഹനത്തെ എളുപ്പമാക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയക്കുന്നു.

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇതിലൂടെ ശരീരഭാരം കൂട്ടുമെന്നുമാണ് മറ്റൊരു പൊതുധാരണ. ഇതു വെറും തെറ്റുധാരണയാണ്. ഉരുളക്കിഴങ്ങിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. എന്നാൽ ശരിയായ അളവിൽ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. മറ്റ് പച്ചക്കറികളുടെ കൂടെ ഒരു ബാലൻസ്ഡ് ഡയറ്റിൽ ഉരുളക്കിഴങ്ങും ഉൾപ്പെടുത്താവുന്നതാണ്.

ആരോഗ്യകരമായ പാചകരീതി തിരഞ്ഞെടുക്കാം

ലോകത്തെ ഭക്ഷണപ്രേമികളുടെ ഇഷ്‌ടവിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുന്ന ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണ്. എന്നാൽ ആവിയിൽ വേവിക്കുന്നതും, ഗ്രില്ല് ചെയ്യുന്നതും എയർ ഫ്രൈ ചെയ്യുന്നതും ഉരുളക്കിഴങ്ങിലെ കലോറി കൂട്ടാതെ പോഷക​ഗുണമുള്ളതാക്കും.

Potato Health Benefits and myths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി'; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

സോണിയ ഗാന്ധി മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥി; കൗതുകമുയര്‍ത്തി നല്ലതണ്ണി വാര്‍ഡ്

സെന്‍സറില്‍ കറുത്ത പെയിന്റ് അടിച്ച് അലാറം തടഞ്ഞു; എടിഎം ഉന്തുവണ്ടിയില്‍ കടത്തി; വേറിട്ട മോഷണം, വിഡിയോ

സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട്

ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം

SCROLL FOR NEXT