Pumpkin seeds Meta AI Image
Health

ഹൃദയം കാക്കും കുഞ്ഞൻ വിത്തുകൾ, മത്തങ്ങ വിത്തുകളുടെ ആരോ​ഗ്യ​ഗുണങ്ങൾ

മത്തങ്ങ വിത്തുകളിൽ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പലരും രോ​ഗം വന്ന ശേഷമാണ് മുൻകരുതലിന്റെ പ്രാധാന്യം മനസ്സിലാക്കുക, പ്രത്യേകിച്ച് ഹൃദ്രോ​ഗത്തിന്റെ കാര്യത്തിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള കാരണങ്ങളിലൊന്നാണ് ഹൃദ്രോ​ഗങ്ങൾ. ആരോ​ഗ്യകരമായ ഭക്ഷണക്രമം ഹൃദ്രോ​ഗസാധ്യത ​ഗണ്യമായി കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അതിൽ പ്രധാനമാണ് മത്തങ്ങ വിത്തുകൾ. ഇതിൽ മ​ഗ്നീഷ്യവും സിങ്കും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

മ​ഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറച്ചു കൊണ്ട് ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും സിങ്ക് സഹായിക്കും.

കൂടാതെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മത്തങ്ങ വിത്തുകളിൽ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകള്‍ ദിവസവും കഴിക്കാമോ?

പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ സോഡിയത്തിന്‍റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

നട്സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. മാത്രമല്ല, മത്തങ്ങ വിത്തുകൾക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കൽ മരുന്നുകൾ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.

സ്മൂത്തിയിലോ സാലഡിയോ ഓട്സിലോ ടോപ്പിങ് ആയി മത്തങ്ങ വിത്തുകള്‍ ഉപയോഗിക്കാം. കൂടാതെ എനര്‍ജി ബാര്‍ ഉണ്ടാക്കുമ്പോള്‍ അതിലൊരു ചേരുവയായും മത്തങ്ങ വിത്തുകള്‍ ചേര്‍ക്കാവുന്നതാണ്. ലഘുഭക്ഷണമായും മത്തങ്ങ വിത്തുകള്‍ കഴിക്കാം.

Can Eat Pumpkin seeds everyday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ