ആളുകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ഈയടുത്തിയി വർദ്ധിച്ചുവരുകയാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇത് ഒടിവുകൾ, അസ്ഥികൾക്ക് ബലക്കുറവ് തുടങ്ങി പല രോഗങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ നിന്ന് വിറ്റാമിൻ ഡി ലഭിക്കും. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാൽ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തുടങ്ങിയവയും വിറ്റാമിൻ ഡിയുടെ ശ്രോതസ്സുകളാണ്.
ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലമില്ലാതാകുക, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യപ്രകാശം ഏൽക്കുന്നത് കുറയുക മുതൽ വാർദ്ധക്യം, വിട്ടുമാറാത്ത വൃക്കരോഗം എന്നീ പല കാരണങ്ങൾ കൊണ്ട് വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാറുണ്ട്. വിറ്റാമിൻ ഡിക്ക് ആവശ്യമായ ഭക്ഷണ സ്രോതസ്സുകൾ ലഭ്യമല്ല എന്നതും ആളുകൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നതും ഇതിന് കാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിറ്റാമിൻ ഡി കുറയാൻ കാരണങ്ങൾ
സൂര്യപ്രകാശം: നമ്മുടെ ചർമ്മത്തിന് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ സൂര്യപ്രകാശം പ്രത്യേകിച്ച് പ്രഭാതസമയത്ത് ലഭിക്കുന്നത് പ്രധാനമാണ്. സൂര്യന്റെ അൾട്രാവയലറ്റ് ബി(യുവിബി) രശ്മികൾ ചർമ്മത്തിലെ 7-ഡിഎച്ച്സി എന്ന പ്രോട്ടീനുമായി ഇടപഴകുകയും വൈറ്റമിൻ ഡി 3 ആക്കി മാറ്റുകയും ചെയ്യുന്നു. അതിരാവിലെ, 8 മണിക്ക് മുമ്പ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ഉണ്ടാകാൻ സഹായിക്കുന്നതാണ്.
സൾഫർ: സൾഫർ നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീനുകളുടെ ഭാഗമായ ഒരു പ്രധാന ധാതുവാണ്, മാത്രമല്ല ഇത് നിരവധി ശാരീരിക പ്രക്രിയകളെ സഹായിക്കുന്ന ഒന്നാണ്. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ, നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി 3 നിർമ്മിക്കാൻ കഴിയില്ല. സൾഫറിന്റെ ഉറവിടങ്ങളായ ബ്രോക്കോളി, മുട്ട, പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഈ കുറവിന് കാരണമാകും.
മഗ്നീഷ്യം: വിറ്റാമിൻ ഡിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ഇത് കാൽസ്യം, ഫോസ്ഫേറ്റ് ഹോമിയോസ്റ്റാസിസ് എന്നിവ നിയന്ത്രിച്ച് എല്ലുകളുടെ വളർച്ചയെയും പരിപാലനത്തെയും സഹായിക്കും. വിറ്റാമിൻ ഡിയെ പോഷിപ്പിക്കുന്ന എല്ലാ എൻസൈമുകൾക്കും മഗ്നീഷ്യം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കരളിലെയും വൃക്കകളിലെയും എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങളിൽ ഒരു സഹഘടകമായി നിലകൊള്ളും.
കൊഴുപ്പ്: അമിതവണ്ണവും വിറ്റാമിൻ ഡിയുടെ കുറയാൻ കാരണമായേക്കാം. അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡി 50% കുറവാണെന്നാണ് കണ്ടെത്തൽ.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം: മുട്ട, പാലുൽപ്പന്നങ്ങൾ, മത്സ്യം, ചീസ്, ചീര, ഓക്ര അല്ലെങ്കിൽ വൈറ്റ് ബീൻസ് തുടങ്ങിയ വിറ്റാമിൻ ഡി ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാത്തതും വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates