Tomato Facepack Meta AI Image
Health

മുഖം പെട്ടെന്ന് തിളങ്ങണോ? വീട്ടിലെ ചേരുവകൾക്കൊണ്ട് ചില റെഡ് ഫേയ്സ്പാക്ക്

മുഖം തിളങ്ങാൻ ചുവന്ന പഴങ്ങൾക്കൊണ്ടുള്ള ചില ഫേയ്സ്പാക്കുകൾ പരീക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യ​ഗുണത്തിൽ ചുവന്ന പഴങ്ങളും പച്ചക്കറികളും മുൻപന്തിയിലാണ്. അവയ്ക്ക് ചുവപ്പ് നിറം നൽകുന്നത് ലൈക്കോപീൻ, ആന്തോസയാനിൻ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളാണ്. ഇത് ചർമം സംരക്ഷിക്കാനും തിളങ്ങാനും സഹായിക്കും. മുഖം തിളങ്ങാൻ ചുവന്ന പഴങ്ങൾക്കൊണ്ടുള്ള ചില ഫേയ്സ്പാക്കുകൾ പരീക്ഷിക്കാം.

തക്കാളി

രണ്ടു വലിയ സ്പൂൺ വീതം തക്കാളി പൾപ്പും പപ്പായ പൾപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകാം. ഇത് ചർമത്തിന് യുവത്വവും തിളക്കവും നൽകാൻ സഹായിക്കും.

തക്കാളി ഉടച്ചതിലേക്ക് അല്‍പം ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

സ്ട്രോബെറി

ഒരു സ്ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ കൊക്കോ പൗഡറും അൽപം തേനും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.

തണ്ണിമത്തൻ

ഒരു വലിയ സ്പൂൺ വീതം തണ്ണിമത്തന്റെ ഉൾഭാഗം ഉടച്ചതും കുക്കുംബറിന്റെ ഉൾഭാഗം ഉടച്ചതും എടുക്കുക. ഇതിലേക്ക് അര ചെറിയ സ്പൂൺ കടലമാവ് കൂടി ചേർത്തു മുഖത്തണിയുക. 15 മിനിറ്റിനു ശേഷം കഴുകാം.

ബീറ്റ്റൂട്ട്

ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.

Beauty Hacks: Red fruits Facepacks for instant skin glow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം, നവംബര്‍ 30 വരെ അറസ്റ്റ് തടഞ്ഞു; തൃണമൂല്‍ വിട്ട 20 വിമത എംപിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'