Sharjah facebook
Health

ഷാര്‍ജ, മാംഗോ ഷേക്കുകള്‍ കാണുമ്പോള്‍ കണ്‍ട്രോള്‍ പോകുന്നുണ്ടോ! പണി പിന്നാലെ വരും; കുറിപ്പ്

ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത പാല്‍ കുടിക്കരുതെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു. ഒരു നുള്ള് മഞ്ഞളോ ഏലയ്ക്കയോ ഇട്ട് തിളപ്പിച്ച് വേണം പാല്‍ കുടിക്കാന്‍ പാടുള്ളൂ. പാലും പുളിയുള്ള പഴങ്ങളും ചേര്‍ത്ത് കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ ഷേക്കുകളും മാംഗോ ഷേക്കുകളും കാലങ്ങളായി നമ്മുടെ ജീവിതത്തില്‍ അത്ര പുതുമയുള്ള ആഹാരമല്ല. എന്നാല്‍ ഇത് വിരുദ്ധ ആഹാരമാണെന്ന് എത്ര പേര്‍ക്ക് അറിയാം. പാല്‍ പഴങ്ങളോടും മത്സ്യ മാംസങ്ങളോടുമൊക്കെ ചേര്‍ത്ത് കഴിക്കുന്നത് ആയുര്‍വേദ രീതിയില്‍ വിരുദ്ധമാണെന്നാണ് ഡോ. ഷാബു പട്ടാമ്പി പറയുന്നത്. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍.

ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത പാല്‍ കുടിക്കരുതെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു. ഒരു നുള്ള് മഞ്ഞളോ ഏലയ്ക്കയോ ഇട്ട് തിളപ്പിച്ച് വേണം പാല്‍ കുടിക്കാന്‍ പാടുള്ളൂ. പാലും പുളിയുള്ള പഴങ്ങളും ചേര്‍ത്ത് കഴിക്കരുത്. ഇങ്ങനെ നമ്മള്‍ കഴിക്കുന്ന വിരുദ്ധാഹാരങ്ങളെക്കുറിച്ചാണ് കുറിപ്പിലുള്ളത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഷാർജ ഷെയ്ക്കുക്കുകളും, മാംഗോ ഷെയ്ക്കുകളും ചിക്കുവും

ഒക്കെ

വിരുദ്ധ ആഹാരത്തിൽ പെടുന്നതാണ് എന്ന് കൂടുതൽ പേർക്കും അറിയാഞ്ഞിട്ടല്ല

പക്ഷേ,

സന്തോഷകരമായ രുചിയോർമ്മകളായി

എല്ലാവരുടെയും

നാവിൻ തുമ്പത്ത് ഇതെല്ലാം ഉള്ളതുകൊണ്ട്

അത് സൗകര്യപൂർവം മറക്കുന്നു എന്ന് മാത്രം.

പാൽ,പഴങ്ങളോടും

മത്സ്യ മാംസങ്ങളോടുമൊക്കെ ചേർത്ത് കഴിക്കുന്നത്

ആയുർവേദ രീതിയിൽ

വിരുദ്ധം( wrong food combination) ആണ്.

പാൽ പൊതുവേ ഗുരുവും ( ദഹിക്കാൻ പ്രയാസമുള്ളത്)

അഭിഷ്യന്ദിയും കഫ ദോഷ വർദ്ധകവുമാണ്.

casien എന്ന സങ്കീർണ സ്വഭാവമുള്ള പ്രോട്ടീൻ ഉള്ളതു കൊണ്ടു തന്നെ, നല്ല ദഹന ശക്തി ഉള്ളവരിലേ പാൽ ശരിക്കും ദഹന പരിണാമത്തിന് വിധേയമാകുകയുള്ളൂ.

ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടനെ, തണുപ്പോടെ പാൽ കുടിക്കുന്നത് പോലും

പലരിലും ദഹന ശക്തിയെ തളർത്തും.

ഒരു നുള്ള് മഞ്ഞളോ ഏലക്കയോ ഇട്ട് തിളപ്പിച്ച്

ലഘു ആക്കിയിട്ട് വേണം പൊതുവേ പാൽ കുടിക്കേണ്ടത്.

പാൽ ഏതെങ്കിലും രീതിയിൽ അലർജി ഉണ്ടാക്കുന്നു എങ്കിൽ അത് പൂർണമായും ഒഴിവാക്കുകയും വേണം.

പൊതുവേ ദഹിക്കാൻ പ്രയാസമായതു കൊണ്ട്,

ചില പ്രത്യേക ആഹാര പദാർത്ഥങ്ങൾക്കൊപ്പം ചേരുമ്പോൾ, പാൽ

കൂടുതൽ ദഹന പ്രശ്നങ്ങൾക്കും ക്രമേണ രോഗങ്ങൾക്കും വരെ കാരണമാവുന്നുണ്ട്.

ഇത്തരം തെറ്റായ ആഹാരത്തിന് ചേരുംപടി ചേർക്കലുകളെയാണ്

"വിരുദ്ധം" എന്ന പേരിൽ പൊതുവെ ആയുർവേദം

വിവരിക്കുന്നത്.

പാലിനോട് ചേരുമ്പോൾ പല ഭക്ഷണപദാർത്ഥങ്ങളും

പ്രശ്നകാരിയാവാറുണ്ട്.

1) ഇറച്ചിയും മീനും, പാൽ ചേർത്ത് പാചകം ചെയ്യുന്നത്, വിരുദ്ധമാണ്.

പാൽ ശീതവും മത്സ്യ മാംസങ്ങൾ ഉഷ്ണവും ആയതിനാൽ, ഇത് വീര്യ വിരുദ്ധം എന്ന വിഭാഗത്തിലാണ് വരുക.

പാലിലെ കേസീൻ എന്ന പ്രോട്ടീനും, ഇറച്ചികളിലെ വ്യത്യസ്തമായ സങ്കീർണമായ പ്രോട്ടീനുകളും ഒന്നിച്ച് ചേരുമ്പോൾ,

ദഹന പ്രക്രിയ ഏറെ ബുദ്ധിമുട്ടിലാകുകയും

ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിഷ സ്വഭാവമുള്ള വിസർജ്യ വസ്തുക്കൾ

(metabolic waste) കൂടിയ അളവിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഇതാണ് കാല ക്രമണ വിഷമയമായ

പ്രതിപ്രവർത്തനങ്ങൾ പല രൂപത്തിൽ ശരീരത്തിൽ ഉണ്ടാക്കുന്നത്.

2) ദഹിക്കാൻ, ഗുരു/ Heavy ആയ പാലും

ഇതേ സ്വഭാവമുള്ള വാഴപ്പഴങ്ങളും ചേർത്ത് സ്മൂത്തികൾ ഉണ്ടാക്കി കഴിക്കുമ്പോഴും

ദഹന പ്രക്രിയ തന്നെയാണ് അവതാളത്തിലാകുന്നത്.

വിശേഷിച്ച്,

കഫക്കെട്ടും സൈനസൈറ്റിസും ഉള്ളവർക്ക്, പെട്ടെന്ന്

രോഗ വർദ്ധനവുണ്ടാകാൻ

ഇത് കാരണമാകും.

സ്ഥിരമായി കഴിക്കുന്നവർക്ക് ത്വഗ് രോഗങ്ങൾ ഉണ്ടാവാനും

ആദ്യം മുതലേ ഏതെങ്കിലും രീതിയിലുള്ള എക്സിമ പോലെയുള്ള ത്വക്ക് രോഗങ്ങൾ ഉള്ളവർക്ക്, രോഗ വർദ്ധനവിനും ഇതിടയാക്കാം.

3) പാലും പുളിയുള്ള പഴങ്ങളും ചേർത്ത് കഴിക്കരുത്.

പ്രത്യേകിച്ച് പച്ച മാങ്ങ, പ്ലം, നാരങ്ങ തുടങ്ങിയവ.

അത്, ആമാശയത്തിൽ ചെന്ന് പാലിനെ പുളിപ്പിച്ച്, ദഹന പ്രക്രിയ തകരാറിലാക്കും.

പിത്ത ദോഷത്തെ ഇത് വർദ്ധിപ്പിക്കാം..

4) പാലും പഴച്ചാറുകളും ചേർത്ത് കഴിക്കുന്നതും

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

പാൽ പിരിയാനും പാലിലെ എൺപത് ശതമാനം വരുന്ന "കേസിൻ" കട്ട പിടിക്കാനും (agglutinate ) ചെയ്യാനും ഇത് കാരണമാവും.

ജ്യൂസുമായി ചേരുമ്പോൾ

അസിഡിക് Ph ലേക്ക് മാറുന്നതും പ്രശ്നമുണ്ടാക്കാം.

5) പാൽ ഗ്രീൻ ടീയുമായും ചേർത്ത് കഴിക്കരുത്.

കേസിൻ, ചായയോട് പ്രതിപ്രവർത്തിച്ച്,

catechin എന്ന തന്മാത്രയുടെ Concentration കുറക്കും.

പാൽ - വാഴപ്പഴം വിരുദ്ധം ആണെങ്കിലും,

പാൽ, ലഘുവായ പഴുത്ത മാങ്ങയോടൊപ്പം ചേർത്ത് കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഉണ്ടാകില്ല..

തന്നെയുമല്ല,

വല്ലപ്പോഴും കഴിക്കുമ്പോൾ,

വിരുദ്ധാഹാരങ്ങൾ പ്രശ്നം ഉണ്ടാക്കാറൂമില്ല.

നല്ല പോലെ വ്യായാമം ചെയ്ത് ദഹന ശക്തി

കാത്തുസൂക്ഷിക്കുന്നവർക്കും,

വിരുദ്ധാഹാരങ്ങൾ അത്ര

കുഴപ്പങ്ങൾ ഉണ്ടാക്കാറില്ല.

ദഹന ശക്തിയില്ലാത്തവർ കഴിക്കുമ്പോൾ, വിരുദ്ധാഹാരം വിഷ തുല്യമാണ്

എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ പലർക്കും വ്യായാമം കുറവായതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

വിരുദ്ധാഹാരം കഴിക്കുന്നത് ഒരു ശീലമാകുമ്പോഴാണ്,

പലപ്പോഴും

രോഗങ്ങൾക്ക് കാരണമാകുന്നത് എന്നുള്ളതാണ് വാസ്തവം.

എങ്കിലും,

പരമാവധി, വിരുദ്ധാഹാരങ്ങളെ

അകറ്റി നിർത്തുക തന്നെയാണ്

ആരോഗ്യ ജീവിതത്തിന് ഏറ്റവും

ഉചിതമാവുക.

ആഹാരത്തെ ശരിയായ വിധം ചേരുംപടി ചേർക്കുന്നതിന് ആരോഗ്യ ജീവിതത്തിൽ അത്രത്തോളം പ്രാധാന്യമുണ്ട്.

🧡🧡🧡

Sharjah, do you lose control when you see mango shakes?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ബ്രെഡ് കട്ടിയായി പോകുന്നതാണോ പ്രശ്നം ? ഇതൊന്ന് ട്രൈ ചെയ്യൂ

ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം

'കഴുത്തില്‍ തൊട്ടാല്‍ ഒരു തരിപ്പ് മാത്രം; മുഖത്തിന്റെ മാറ്റം സങ്കടപ്പെടുത്തുന്നു'; തുറന്നു പറഞ്ഞ് ജുവല്‍ മേരി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 505 lottery result

SCROLL FOR NEXT