'ഷോപഹോളിക്' എന്ന ബുക് സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് മസ്തിഷ്കാർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗ്ലിയോബ്ലാസ്റ്റോമ എന്ന തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിച്ച വിവരം സോഫി പങ്കുവെച്ചത്.
ഏറെ നാളായി തന്റെ ആരോഗ്യവിവരം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനുള്ള കരുത്ത് നേടാനായി കാത്തിരിക്കുകയായിരുന്നെന്നും സോഫി കുറിച്ചു. 2022-ന്റെ അവസാനമാണ് തനിക്ക് ഗ്ലിയോബ്ലാസ്റ്റോമ എന്ന തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിക്കുന്നത്. തന്റെ മക്കൾ ഈ വാർത്തയെ ഉൾക്കൊള്ളാനും സാധാരണ സ്ഥിതിയിലേക്ക് എത്താനുമൊക്കെ വേണ്ടിയാണ് നേരത്തേ പറയാതിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ് താനെന്നും സർജറിക്കു ശേഷമുള്ള റോഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയിലൂടെ കടന്നുപോവുകയാണെന്നും സോഫി പറഞ്ഞു. സുഖം പ്രാപിച്ചു വരികയാണ്. എങ്കിലും ക്ഷീണിതയും ഓർമശക്തി നേരത്തെയുള്ളതിനെക്കാള്‍ മോശവുമാണ്. അറുപതിലേറെ രാജ്യങ്ങളിലായി നാൽപതിൽപരം ഭാഷകളിൽ സോഫിയുടെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
എന്താണ് ഗ്ലിയോബ്ലാസ്റ്റോമ?
വളരെ അപകടരകാരിയായി ബ്രെയിൻ ട്യൂമർ ആണ് ഗ്ലിയോബ്ലാസ്റ്റോമ. ഇത് ഗ്ലിയോബ്ലാസ്റ്റോമ മൾട്ടിഫോം എന്നും അറിയപ്പെടുന്നു. ആസ്ട്രോസൈറ്റോമസ് എന്നറിയപ്പെടുന്ന ട്യൂമറുകളുടെ ഒരു ഗ്രൂപ്പിൽ പെടുന്നതാണ് ഗ്ലിയോബ്ലാസ്റ്റോമ. തലച്ചോറിലെ നാഡീകോശങ്ങളെ പോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള കോശങ്ങളായ ആസ്ട്രോസൈറ്റുകളിൽ നിന്നാണ് ഈ മുഴകൾ തുടങ്ങുന്നത്.
എന്നിരുന്നാലും, ഗ്ലിയോബ്ലാസ്റ്റോമയിൽ ചത്ത മസ്തിഷ്ക കോശങ്ങൾ ഉൾപ്പെടെ വിവിധ തരം മസ്തിഷ്ക കോശങ്ങൾ അടങ്ങിയിരിക്കാം. ബ്രെയിൻ ട്യൂമർ ഉള്ളവരിൽ ഏകദേശം 12 മുതൽ 15 ശതമാനം വരെ ഗ്ലിയോബ്ലാസ്റ്റോമകളുണ്ട്. ഇത്തരത്തിലുള്ള ട്യൂമർ തലച്ചോറിനുള്ളിൽ വളരെ വേഗത്തിൽ വളരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates