cold water shower in winter Meta AI Image
Health

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും

ഹൃ​ദ്രോ​ഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്.

സമകാലിക മലയാളം ഡെസ്ക്

മ്മർദവും വേദനകളും ക്ഷീണവും കുറയ്ക്കാൻ തണുത്തവെള്ളത്തിലെ കുളി നല്ലതാണ്. എന്നാൽ മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഹൃ​ദ്രോ​ഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും.

രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചർമത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും.

ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാൻ വേണ്ടി ഹൃദയം വളരെവേഗത്തിൽ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലത്.

കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടാക്കി നിലനിർത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വർക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

Shower in cold water in winter may cause heart diseases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാരുതി 800ല്‍ തുടങ്ങി 'റോള്‍സ് റോയ്‌സി'ന്റെ വമ്പന്‍നിര; റിയല്‍ എസ്റ്റേറ്റിലൂടെ ശതകോടീശ്വരന്‍; ആരാണ് സിജെ റോയ്?

'25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍', മാജിക്ക് നമ്പറിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം! ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

യുഎഇയിൽ കാഴ്ചകൾ ഇനി പുതിയ ഒടിടിയിൽ, എക്‌സ്‌ക്ലൂസീവ് സീരീസ്, ഒറിജിനൽ ഷോകൾ, 170-ലധികം സിനിമകളുമായി, ദുബൈ+ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

രേഖകള്‍ എടുക്കാനായി പോയ മുറിയില്‍ നിന്ന് കേട്ടത് വെടിയൊച്ച ശബ്ദം; റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള സംഘം; മരണത്തിന് ഉത്തരവാദി 'ഐടി ഉദ്യോഗസ്ഥര്‍'

പ്രസവ ശസ്ത്രക്രിയയിൽ പിഴവ്; ഞരമ്പ് മുറിഞ്ഞ് അണുബാധ; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി

SCROLL FOR NEXT