Health

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാം

ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാൻ ചില പൊടിക്കൈകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൃത്യമായി ഫ്രിഡ്ജ് ഉപയോ​ഗിക്കാൻ ഇപ്പോഴും അറിയാത്തവർ നിരവധിയാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം അലമാരയിൽ തുണികൾ തിരികികയറ്റി വെക്കുന്നതു പോലെയാണ് പലരും ഫ്രഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. അധികം വരുന്ന പാലും ഭക്ഷണ സാധനങ്ങളുമൊക്കെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചവെച്ച ശേഷം എടുത്തു കളയേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാൻ ചില പൊടിക്കൈകളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

വീക്‌ലി പ്ലാനിങ്

അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാം. പകരം ആ ആഴ്‌ചയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പ്ലാൻ ചെയ്യുക. ചേരുവകൾ പരിശോധിച്ച ശേഷം, ഒരു ആഴ്ചത്തേക്ക് ആവശ്യമുള്ളതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കി സാധനങ്ങൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് സമയം ലാഭിക്കുക മാത്രമല്ല, ചേരുവകൾ പരമാവധി ഉപയോ​ഗിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഭക്ഷണങ്ങൾ ലേബൽ ചെയ്യുക

അധികമാകുന്ന ഭക്ഷണം അല്ലെങ്കിൽ ബൾക്ക് ആയി ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ ആ ഭക്ഷണം ലേബൽ ചെയ്യുന്നത് ഭക്ഷണം വേസ്റ്റ് ആകാതെ കൃത്യമായി ഉപയോ​ഗിക്കാൻ സഹായിക്കും. ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് അനുസരിച്ച് ഓർ​ഗനൈസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നവ ഓർമിക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും ഇത് സഹായിക്കും.

ഭക്ഷണം വേർതിരിച്ചു സൂക്ഷിക്കാം

എല്ലത്തരം ഭക്ഷണങ്ങളും ഒരു പോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കുക. അസംസ്കൃത മാംസം ഫ്രീസറിൽ ശരിയായി സൂക്ഷിക്കുക, ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇടയ്ക്കിടെ സാനിറ്റി പരിശോധന നടത്തുക. ഒരോ തരം ഭക്ഷണങ്ങൾക്കായി ഫ്രിഡ്ജിനുള്ളിൽ പ്രത്യേകം സോൺ തിരിക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണം മോശമാകുന്നത് തടയും.

ഓർ​ഗനൈസർ ഉപയോ​ഗിക്കാം

ഫ്രിഡ്ജിൽ സാധാനങ്ങൾ ഒതുക്കി സൂക്ഷിക്കാനും ട്രാക്ക് ചെയ്യാനും ഓർ​ഗനൈസർ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും. ഓരോ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത തരം കണ്ടെയ്നറുകൾ സൂക്ഷിക്കുക. അധികമായി സാധനങ്ങൾ വാങ്ങുന്നതും സാധനങ്ങൾ തീരുന്നത് അറിയാനും ഇത് സഹാക്കും.

കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കുക

മാസത്തിൽ രണ്ട് തവണയെങ്കിൽ ഫ്രിഡ്ജിനുള്ള് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ദുർ​ഗന്ധവും രോ​ഗാണുക്കളും അടിഞ്ഞു കൂടുന്നത് തടയാനും ഉപയോ​ഗിക്കാതെ എന്തെങ്കിലും സാധനങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന് മനസിലാക്കാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT