ചർമസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘട്ടമാണ് എക്സ്ഫോളിയേഷൻ. ചർമത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണ് എക്സ്ഫോളിയേഷൻ. ഇത് ചർമസംരക്ഷണ ഉൽപന്നങ്ങൾ ചർമത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ആഴ്ച്ചയിലൊരിക്കലെങ്കിലും എക്സ്ഫോളിയേഷൻ ശീലമാക്കാം.
ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് ചർമം കൂടുതൽ മൃദുത്വമുള്ളതും തെളിച്ചമാർന്നതും ചർമത്തിന്റെ ടോൺ ഒരേപോലെയാകാനും സഹായിക്കും.
ചർമത്തിന്റെ ഉപരിതലം സ്ക്രബ് ചെയ്യുന്നതിലൂടെ രക്തചംക്രമണം കൂടാനും അതുവഴി ചർമത്തിന് പുതിയൊരുണർവ് നൽകാനും സഹായിക്കും.
സുഷിരങ്ങളിൽ അടിയുന്ന അഴുക്കും എണ്ണമയവും അകറ്റി, മുഖക്കുരു സാധ്യത കുറയ്ക്കും.
അടിഞ്ഞു കൂടിയ മൃതകോശങ്ങള്‍ അകറ്റുന്നതോടെ ചർമസംരക്ഷണ പദാർഥങ്ങൾ കൂടുതൽ നന്നായി ആഗിരണം ചെയ്യപ്പെടും.
അമിതമായി എക്സ്ഫോളിയേഷൻ ചെയ്യുന്നതിന്‍റെ ലക്ഷണങ്ങൾ: ചർമത്തിൽ ചുവപ്പ്, മുഖക്കുരു, പാടുകൾ, പൊള്ളുന്ന അനുഭവം, ചൊറിച്ചിൽ, ചർമം വലിയുക, വരൾച്ച അല്ലെങ്കിൽ വീക്കം തുടങ്ങിയ ചില ലക്ഷണങ്ങൾ അമിതമായി സ്കിന്‍ എക്സ്ഫോളിയേറ്റ് ചെയ്യുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. എക്സ്ഫോളിയേഷന്‍ ചെയ്യുന്നത് അല്‍പം കുറയ്ക്കണമെന്നതിന്‍റെ സൂചനയാണിത്.
ചർമം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് കുറഞ്ഞാല്‍: ചര്‍മത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് മിതകോശങ്ങള്‍ പുറംതള്ളപ്പെടാതിരിക്കുന്നത് ചര്‍മത്തിന്‍റെ നിറം മങ്ങാന്‍ കാരണമാകും. ചർമത്തിലെ സുഷിരങ്ങൾ അടയുകയും ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നതു മൂലം ചര്‍മം പെട്ടെന്ന് പരുക്കനാവുകയും ചെയ്യുന്നു. മോയ്‌സ്ചറൈസർ പുരട്ടുമ്പോൾ ചർമത്തിൽ അടഞ്ഞുകിടക്കുന്ന പാടുകൾ എന്നിവ ഉണ്ടാകാം.
എണ്ണമയമുള്ള ചർമം
ആഴ്ചയിൽ 2–3 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക
സുഷിരങ്ങൾ തുറക്കാൻ സാലിസിലിക് ആസിഡ് (BHA) അടിസ്ഥാനമാക്കിയുള്ള എക്സ്ഫോളിയേറ്ററുകൾ ഉപയോഗിക്കുക
കഠിനമായ സ്‌ക്രബുകൾ ഒഴിവാക്കുക, സൗമ്യമായ കെമിക്കൽ എക്സ്ഫോളിയന്റുകൾ തിരഞ്ഞെടുക്കുക.
വരണ്ട ചർമം
ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക
ലാക്റ്റിക് ആസിഡ് (AHA) പോലുള്ള നേരിയ എക്സ്ഫോളിയേറ്റർ തിരഞ്ഞെടുക്കുക
ഉടൻ തന്നെ ഒരു ഹൈഡ്രേറ്റിങ് സെറവും മോയ്സ്ചറൈസറും ഉപയോഗിക്കുക.
സെൻസിറ്റീവ് ചർമം
10–14 ദിവസത്തിലൊരിക്കൽ എക്സ്ഫോളിയേറ്റ് ചെയ്യുക
പോളിഹൈഡ്രോക്സി ആസിഡുകൾ (PHA) പോലുള്ള വളരെ സൗമ്യമായത് മാത്രം ഉപയോഗിക്കുക
ഫിസിക്കൽ സ്‌ക്രബുകൾ ഒഴിവാക്കുക; ആദ്യം പാച്ച് ടെസ്റ്റ് കെമിക്കൽ എക്സ്ഫോളിയന്റുകൾ ഉപയോഗിച്ച ശേഷം ഉല്‍ന്നങ്ങള്‍ വാങ്ങുക.
സാധാരണ ചർമം
ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക
ഗ്ലൈക്കോളിക് ആസിഡ് പോലുള്ള സൗമ്യമായവ ഉപയോഗിക്കുക
സ്ഥിരത നിലനിർത്തുക, എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
എക്ഫോളിയേഷൻ; ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
എക്സ്ഫോളിയേറ്റ് ചെയ്തതിനു ശേഷം ചര്‍മത്തില്‍ മോയ്സ്ചറൈസർ ഉപയോഗിക്കുക.
എക്സ്ഫോളിയേറ്റ് ചെയ്ത ചർമ്മത്തിന് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സണ്‍സ്ക്രീന്‍ പുരട്ടണം.
ചര്‍മത്തില്‍ എക്ഫോളിയേറ്റ് ചെയ്യുമ്പോള്‍ മുഖക്കുരുവിനെ വലിയ രീതിയില്‍ ബാധിക്കാത്ത തരത്തില്‍ ചെയ്യുക. കാരണം ഇത് വീക്കം കൂടുതല്‍ വഷളാക്കും.
റെറ്റിനോയിഡുകളോ അതുപോലുള്ള ശക്തമായ ആക്ടീവുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, പ്രകോപനം തടയാൻ എക്സ്ഫോളിയേഷൻ ആവൃത്തി കുറയ്ക്കുക.
ചർമത്തിന് അസ്വസ്ഥത അനുഭവപ്പെട്ടാല്‍, അത് സുഖപ്പെടുന്നതുവരെ എക്സ്ഫോളിയേഷൻ താൽക്കാലികമായി നിർത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates