രാത്രി ഉറങ്ങാന്‍ വൈകുന്നതു കാരണം, രാവിലെ ഉച്ചവരെ ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം പതിവാക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല. എട്ട് മണിക്കൂര്‍ കൃത്യമായി ഉറങ്ങിയെന്നതില് മാത്രം കാര്യമില്ല, ഉറങ്ങുന്ന സമയവും പ്രധാനമാണ്.
രാത്രി പുലരും വരെ മൊബൈൽ സ്ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയാകുമ്പോഴായിരിക്കും. ഈയൊരു ശീലം ആറുമാസത്തേക്ക് തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥത്തെ തകിടംമറിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
നമ്മുടെ ഉറക്കം, ഹോർമോൺ സന്തുലിതാവസ്ഥ, മെറ്റബോളിസം, ശ്രദ്ധ എന്നിവയെയൊക്കെ നിയന്ത്രിക്കുന്നത് ഈ സർക്കാഡിയൻ റിഥമാണ്. മാത്രമല്ല, വൈകിയുണരുന്നത് സോഷ്യൽ ജെറ്റ്ലാഗ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ഇത് പകൽ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, ജാഗ്രതക്കുറവ് എന്നിവയുണ്ടാക്കും.
ശരിയായ സമയത്ത് നല്ല ഉറക്കം ലഭിക്കുന്നത് കോശങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും മൊത്തത്തിലും ആരോഗ്യത്തിനും പ്രധാനമാണ്. സ്ഥിരമായി വൈകിയെഴുന്നേല്‍ക്കുന്നത് പകല്‍ വെളിച്ചം ഏല്‍ക്കുന്നത് കുറയുന്നത് മോശം മാനസികാവസ്ഥക്കും ക്ഷീണത്തിനും വിഷാദരോഗത്തിനും കാരണമാകും. മാത്രമല്ല സൂര്യപ്രകാശത്തിന്റെ കുറവ് വിറ്റമിൻ ഡി അപര്യാപ്തക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates