skin allergy pexels
Health

ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ ചർമത്തിൽ ചൊറിച്ചിൽ തോന്നാറുണ്ടോ?

സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ.

Author : സമകാലിക മലയാളം ഡെസ്ക്

കടയില്‍ പോയാൽ നമ്മുടെ കളറിനും ലുക്കിനും ചേരുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുക. എന്നാൽ അത് നമ്മുടെ ചർമത്തിന് പ്രശ്നമുണ്ടാക്കുമോ എന്ന് ചിന്തിക്കുന്നവർ ചുരുക്കമായിരിക്കും. ചില തുണിത്തരങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാം. ഇപ്പോൾ മുൻപ് അപൂർവമായിരുന്ന ടെക്‌സ്‌റ്റൈല്‍ ഡെര്‍മറ്റൈറ്റിസ് ബാധിതരുടെ എണ്ണം ഇന്ന് വർധിച്ചിരിക്കുകയാണെന്ന് ത്വക്ക് രോ​ഗ വിദ​ഗ്ധർ പറയുന്നു.

സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ. ഇവയുടെ പ്രത്യേകത, ഇവ പെട്ടെന്ന് ചൂടുപിടിക്കുകയും വിയർപ്പ് ആ​ഗിരണം ചെയ്യാനുള്ള കഴിവില്ലെന്നതുമാണ്. ഇത് ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം. ചൊറിച്ചിൽ, ഉരസിയുള്ള മുറിവുകൾ എന്നിവയിലേക്ക് നയിക്കാം. ഇതിന് പകരം, കോട്ടണോ, ബാംബൂവോ, ലിനനോ തിരഞ്ഞെടുക്കാവുന്നതാണ്.

വായുസഞ്ചാരം ഉറപ്പുവരുത്തുന്നവയാണിത്. ഇതിന് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ കഴിയും. മാത്രമല്ല കെമിക്കലുകള്‍ കുറവാണ്. പോക്കറ്റ് ഫ്രണ്ട്ലി ആയ പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ്, വസ്ത്രങ്ങൾ, ചർമത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

തുണിത്തരങ്ങളില്‍ പ്രൊസസിങ്ങിനായി ഉപയോഗിക്കുന്ന ഡൈ, റെസിന്‍, കെമിക്കല്‍ ഫിനിഷ് എന്നിവയും പ്രശ്നമാകാറുണ്ട്. അത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കാം. തുണി ചുളിയുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍, അസോ, ഡിസ്‌പേഴ്‌സ് ഡൈ, ഇലാസ്റ്റിക് സ്പാന്‍ഡെക്‌സ് എന്നിവയെല്ലാം ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാക്കാം.

മാത്രമല്ല, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ദേഹത്തുരഞ്ഞ് റാഷസ് വരുത്താം. ചൊറിച്ചിൽ, ചർമം ചുവന്ന് തടിക്കുക, കുമിളകൾ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പലരും അണുബാധയെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കൂടാതെ കടയിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങൾ നല്ല രീതിയിൽ അലക്കി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോ​ഗിക്കുക. കഴുകാൻ കെമിക്കൽ അധികം അടങ്ങിയ വാഷിങ് പൗഡറുകൾ ഒഴിവാക്കുക.

Textile dermatitis: some type of cloths may cause skin allergy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം