കുടവയർ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
Health

കുടവയര്‍ കുറയ്ക്കണോ? ഈ ഒരു അബദ്ധം ഒഴിവാക്കൂ

ക്രഞ്ചസ് ചെയ്യുന്നത് കുടവയര്‍ കുറയ്ക്കുന്നതില്‍ ഫലപ്രദമാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കുടവയര്‍ ഒന്ന് കുറഞ്ഞു കിട്ടാന്‍ ജിമ്മില്‍ പെടാപ്പാട് പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ അടിവയറില്‍ കൊഴുപ്പു അടിഞ്ഞു കൂടുന്നതാണ് വയറു ചാടാനുള്ള പ്രധാന കാരണം. അത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അതുകൊണ്ട് തന്നെ കുടവയര്‍ കുറയ്ക്കുന്നതിലും അത്ര തന്നെ സമയം എടുക്കും. ക്ഷമയോടെ നിരന്തരമായ പരിശീലനമാണ് കുടവയര്‍ കുറയ്ക്കുന്നതിന്‍റെ ആദ്യ പടി.

കുടവയര്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച വ്യായാമമായി കണക്കാക്കുന്നത് ക്രഞ്ചസ് ആണ്. അത് വയറിന്റെ പേശികള്‍ക്ക് നല്ലതാണെങ്കിലും കുടവയര്‍ കുറയ്ക്കുന്നതില്‍ അത്ര ഫലപ്രദമായിരിക്കില്ലെന്ന് അമേരിക്കന്‍ ഫിറ്റ്‌നസ് കോച്ച് ആയ റിജി മസീന പറയുന്നു. ജിമ്മിൽ ക്രഞ്ചസുകള്‍ ചെയ്തു കുടവയർ കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന മിക്ക ആളുകളും ചെയ്യുന്ന ഒരു സാധാരണ പിഴവാണിത്.

ക്രഞ്ചസ് എന്നത് ഒരു കോർ-സ്ട്രെങ്തനിങ് വ്യായാമമാണ്. ഇത് പ്രധാനമായും വയറിലെ പേശികളെ, പ്രത്യേകിച്ച് റെക്ടസ് അബ്ഡോമിനിസിനെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് നമ്മുടെ പോസ്ചർ മെച്ചപ്പെടുത്തുന്നതോടൊപ്പം നടുവേദന അകറ്റാനും സഹായിക്കും. എന്നാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കില്ലെന്ന് റിജി മസീന.

കുടവയര്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

  • കലോറി കുറച്ചു കൊണ്ട് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക

  • വെയ്റ്റ് ട്രെയിനിങ്, കാർഡിയോ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ പിന്തുടരുന്നത് ആരോഗ്യകരമായി കൊഴുപ്പ് നീക്കാന്‍ സഹായിക്കും.

  • ക്ഷമ, കാരണം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സമയം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

SCROLL FOR NEXT