സമൂഹത്തിന്റെ കണ്ണിൽ നല്ല പിള്ള ചമയുന്നതിന് പലപ്പോഴും ഉള്ളിലെ വികാരങ്ങൾ അടിച്ചമർത്തിയാണ് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്. ഉള്ളിലെ യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് വ്യക്തികളെ ദുർബലപ്പെടുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിൽ അവിഭാജ്യ ഘടകമാണ് വികാരങ്ങൾ. അവയുടെ ബാഹ്യപ്രകടനം അടിച്ചമര്‍ത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്ന് അടുത്തിടെ അഫക്ടീവ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
വികാരങ്ങൾ യാതൊരു തടസവുമില്ലാതെ പ്രകടിപ്പിക്കുന്നത് തികച്ചും ആരോഗ്യപ്രദമാണ്. എന്നാൽ ചില സാമൂഹിക കാരണങ്ങളാൾ ഉള്ളിൽ പുകഞ്ഞു വരുന്ന വികാരങ്ങളെ നമുക്ക് നിയന്ത്രിക്കേണ്ടി വരുന്നു. വികാരങ്ങളുടെ പ്രത്യേകിച്ച് പോസിറ്റീവ് വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളെ അടിച്ചമർത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെയും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് പഠനം പറയുന്നു.
വികാരങ്ങൾ പലപ്പോഴും യുക്തിക്ക് നേരെ വിപരീതമാണ്. ആളുകളുടെ ഏറ്റവും ദുർബലമായ ഭാഗങ്ങൾ ഇത്തരത്തിൽ ക്രമരഹിതമായി പുറത്തു വരുന്ന വികാരങ്ങൾ തുറന്നു കാണിക്കുന്നു. അതുകൊണ്ട് തന്നെ വികാരങ്ങളെ മറച്ചുപിടിക്കുക എന്നത് സ്വഭാവികമായിരിക്കുന്നു. 'ഒരുപാട് ചിരിച്ചാൽ ഒടുവിൽ കരയേണ്ടി വരും' എന്ന് കുട്ടിക്കാലം മുതല്‍ കേട്ടിട്ടില്ലേ? ഇത് സന്തോഷവും പോസിറ്റീവുമായ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു.
പോസിറ്റീവ് ആയ വികാരങ്ങൾ മറച്ചുപിടിക്കുന്നത് സ്വയം സത്യസന്ധത പുലർത്തുന്നതിൽ നിന്ന് അകറ്റിനിര്‍ത്തുകയും ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വികാരങ്ങളുടെ അടിച്ചമര്‍ത്തല്‍ സംബന്ധിച്ച് യുഎസ്സിലും തായ്‌വാനിലുമായി ഗവേഷകര്‍ ക്രോസ് കൾച്ചറൾ പഠനം നടത്തി. പഠനത്തിൽ ആളുകൾ പോസിറ്റീവ് ആയ വികാരങ്ങൾ അടിച്ചമർത്തുമ്പോൾ അത് അവരുടെ ക്ഷേമത്തെ കൂടുതൽ ബാധിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പോസിറ്റീവ് വികാരങ്ങളെ അടിച്ചമർത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates