cortisol, stress hormone Meta AI Image
Health

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോർമോൺ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്ട്രെസ് ഹോർമോൺ അല്ലെങ്കിൽ സമ്മർദ ഹോർമോൺ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോർമോണിന്റെ അളവു വർധിക്കുന്നത് എന്നാൽ ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കാം.

വിട്ടുമാറാത്ത സമ്മർദമാണ് ശരീരത്തിൽ കോർട്ടിസോൾ അളവു അമിതമാകാനുള്ള പ്രധാന കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

ശരീരഭാരം വര്‍ധിക്കുക

കാരണങ്ങള്‍ കൂടാതെ ശരീരഭാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു.

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. കോര്‍ട്ടിസോള്‍ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണം.

അസ്വസ്ഥത

കോര്‍ട്ടിസോള്‍ ഉയരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. ഇത് വികാരപ്രതികരണങ്ങളില്‍ മാറ്റം വരുത്തുന്നു.

ഇടയ്ക്കിടെ പനി

കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു.

മുഖക്കുരു, മുടി കൊഴിച്ചില്‍

ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Symptoms of rising stress hormone, cortisol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT