Kidney Transplantation file
Health

വൃക്ക മാറ്റിവെച്ചാലും ജീവിതകാലം മുഴുവൻ മരുന്ന് തുടരണം, കാരണം...

ഈ മരുന്നുകൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അല്പം മന്ദീഭവിപ്പിക്കുകയും പുതിയ വൃക്കയെ സ്വീകരിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

വൃക്കകൾ പണി മുടക്കിയാൽ അവയവ ദാനത്തിലൂടെ അവ മാറ്റിവയ്ക്കുന്നത് ഇന്ന് സാധ്യമാണ്. വൃക്ക മാറ്റി വെച്ച ഒരാൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം, അവർ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണമെന്നതാണ്. കാരണം, മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിക്കുന്ന വൃക്കയെ നമ്മുടെ സ്വന്തം ശരീരം ഒരു ഫോറിൻ ബോഡിയായിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ശരീരം തന്നെ അവയ്ക്കെതിരെ പ്രതികരിക്കും. ഇതിനെയാണ് അവയവം തള്ളിക്കളയൽ (Organ Rejection) എന്ന് വിളിക്കുന്നത്.

ഇത് തടയാൻ വേണ്ടിയാണ് ഇമ്മ്യൂണോസപ്രസന്റ് മരുന്നുകൾ നൽകുന്നത്. ഈ മരുന്നുകൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അല്പം മന്ദീഭവിപ്പിക്കുകയും പുതിയ വൃക്കയെ സ്വീകരിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

മാറ്റിവെച്ച വൃക്കയെ നിങ്ങളുടെ ശരീരം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ടി ലിംഫോസൈറ്റുകൾ (T-lymphocytes) കോശങ്ങളാണ്. നമ്മുടെ രക്തത്തിലെ വെളുത്ത രക്താണുക്കളിൽ ഒരു വിഭാഗമാണ് ലിംഫോസൈറ്റുകൾ. ഇതിൽ 'ടി' (T) എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഇവ പൂർണ്ണവളർച്ചയെത്തുന്നത് നെഞ്ചിന് പിന്നിലുള്ള തൈമസ് ഗ്രന്ഥിയിൽ വെച്ചാണ് എന്നതിനാലാണ്. ഇവരാണ് നമ്മുടെ പ്രതിരോധ സംവിധാനത്തിലെ കാവൽക്കാർ.

മരുന്ന് മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഒന്നോ രണ്ടോ ദിവസം മരുന്ന് മുടങ്ങിയാൽ പോലും ശരീരത്തിലെ പ്രതിരോധ കോശങ്ങൾ പ്രതികരിച്ചു തുടങ്ങും. ഇത് വൃക്കയുടെ പ്രവർത്തനത്തെ പെട്ടെന്ന് ബാധിക്കും. വൃക്കയുടെ പ്രവർത്തനം നിലക്കും. ചിലപ്പോൾ പുറമെ ലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും ഉള്ളിൽ വൃക്ക നശിച്ചുകൊണ്ടിരിക്കും. ഒരിക്കൽ ശരീരം വൃക്കയെ തള്ളിക്കളയാൻ തുടങ്ങിയാൽ പിന്നീട് മരുന്നുകൾ കൊണ്ട് അത് പഴയ അവസ്ഥയിലാക്കാൻ പ്രയാസമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡോക്ടർ നിർദേശിച്ച സമയത്ത് തന്നെ മരുന്ന് കഴിക്കണം. 12 മണിക്കൂർ ഇടവിട്ടാണ് സാധാരണയായി ഈ മരുന്നുകൾ കഴിക്കേണ്ടത്. പനി, ജലദോഷം തുടങ്ങിയ ചെറിയ അസുഖങ്ങൾ വന്നാൽ പോലും ട്രാൻസ്പ്ലാന്റ് ചെയ്ത ഡോക്ടറുടെ നിർദേശമില്ലാതെ മറ്റ് മരുന്നുകൾ കഴിക്കരുത്. മരുന്നിന്റെ അളവ് ശരീരത്തിൽ കൃത്യമാണോ എന്ന് അറിയാൻ കൃത്യമായ ഇടവേളകളിൽ രക്തപരിശോധന ആവശ്യമാണ്.

Taking Medication after kidney transplantation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

'നിഖില വിമലിനെപ്പോലൊരു നല്ല നടിയെ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിളിക്കുമെന്ന് തോന്നുന്നുണ്ടോ?'; ആട് ത്രീ റൂമറില്‍ വിജയ് ബാബു

'മോനേ നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു, ചതിക്കുകയായിരുന്നില്ലേ?'; അഖില്‍ മാരാരോട് കലാമണ്ഡലം സത്യഭാമ

ശമ്പളവര്‍ധന: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും

'ചാറ്റ് ഹിസ്റ്ററി' ; ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്

SCROLL FOR NEXT