Milk Tea Meta AI Image
Health

ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി.

സമകാലിക മലയാളം ഡെസ്ക്

ചൂടു ചായ ഊതി ഊതി കുടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്. എന്നാൽ മറ്റു ചിലരുണ്ട്, ചായ ആറി തണുത്ത ശേഷം കുടിക്കുന്നവർ. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാം. കഴിഞ്ഞ ദിവസം എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു മുന്നറിയിപ്പ് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാൽ അത് പഴകിയ ചായ ആകും. പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ.

സാധാരണ താപനിലയിൽ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷൻ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂർ കഴിഞ്ഞ ചായ, പാമ്പിൻ്റെ വിഷത്തെ ക്കാൾ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. അതേസമയം ചൈനക്കാർ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്.

പാൽ ചായ ആണെങ്കിൽ പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചില്ലെങ്കിൽ കളയണം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.

Tea Should drink in between 10-15 minutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

SCROLL FOR NEXT