Sleeplessness Meta AI Image
Health

ഉറക്കം കുറഞ്ഞാൽ ഓവർ റിയാക്ട് ചെയ്യാറുണ്ടോ? പരിഹരിക്കാൻ ഈ മൂന്ന് ശീലങ്ങൾ

ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, വൈകാരിക നിയന്ത്രണത്തെയും ബാധിക്കാം. നമ്മുടെ തലച്ചോറിന്‍റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉറക്കം കുറയുന്നത് അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്നതിലേക്കും നയിക്കാം.

ഒരു ദിവസത്തെ ഉറക്കക്കുറവു പോലും തുടര്‍ന്നുള്ള ദിവസങ്ങളെ ബാധിക്കും. ഇത് കഠിനമായ ക്ഷീണത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാനം.

ഉറക്കക്കുറവ് എങ്ങനെ പരിഹരിക്കാൻ മൂന്ന് കാര്യങ്ങൾ

  • ജലാംശം നിലനിര്‍ത്തുക, ഇത് ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും.

  • പ്രകൃതിദത്ത വെളിച്ചം കൊള്ളുക.

  • ഓരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.

ഇവ നിങ്ങളുടെ ഉറക്ക കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല, ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഭക്ഷണക്രമത്തില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. മഗ്നീഷ്യത്തിന്‍റെ കുറവ് ഇന്‍സോമിയ പോലുള്ള അവസ്ഥകളെ വഷളാക്കും.

Three habits to rectify sleep problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല, ചില്ലിക്കൊമ്പന്റേത് ആത്മഹത്യയോ?, വിഡിയോ

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

വിഎം സുധീരനോ, എം കെ മുനീറോ?; കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്

ഹയര്‍ സെക്കന്‍ഡറിയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം; 'വെട്രി തിരുവിഴ 2026' സംഘടിപ്പിച്ച് നീലഗിരി കോളജ്

SCROLL FOR NEXT