ജേസൺ ഹോൾട്ടൺ അമ്മ ലെയ്സയ്ക്കൊപ്പം എക്സ്
Health

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായ ജേസൺ ഹോൾട്ടൺ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയാണ് ഉണ്ടായിരുന്നത്. 34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. അച്ഛന്റെ മരണത്തെ തുടർന്നുള്ള വിഷമം മറികടക്കുന്നതിന് കൗമാരം മുതലാണ് ജേസൺ അമിതമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചത്. 10,000 കലോറിയാണ് ജേസൺ ഒരു ദിവസം മാത്രം കഴിച്ചിരുന്നത്. അന്ധിരക്ഷാ സേനയുടെ സഹായത്തോടെയാണ് ജേസണിനെ റോയൽ സറേ കൗണ്ടി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.

ജേസൺ അവസാന നാളുകളിൽ പ്രത്യേകം തയ്യാറാക്കിയ ഫർണീച്ചറുകളോടു കൂടിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോ​ഗ്യം വളരെ പെട്ടന്ന് മോശമാവുകയും ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാവുകയും ചെയ്തിരുന്നു. ശ്വാസതടസ്സവും നേരിട്ടിരുന്നു. മകൻ ഒരാഴ്ച കൂടിയെ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാലും അവർ അവന്റെ ജീവൻ രക്ഷിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും നിർഭാ​ഗ്യവശാൽ അതിന് സാധിച്ചില്ലെന്നും അമ്മ ലെയ്സ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സമയം അവസാനിക്കാറായെന്നും എന്തെങ്കിലും പുതിയതായി പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ പറഞ്ഞിരുന്നു. നാലുവർഷം മുൻപ് ഒരിക്കൽ ജേസൺ മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ കുഴഞ്ഞു വീണപ്പോൾ തന്നെ രക്ഷിക്കാൻ 30 അന്ധിരക്ഷാ സേനയും ഒരു ക്രെയിനും ആവശ്യമായി വന്നുവെന്നും അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രണ്ട് വർഷത്തിന് ശേഷം ഹോൾട്ടന് നിരവധി ചെറിയ സ്ട്രോക്കുകൾ അനുഭവപ്പെട്ടിരുന്നു. ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ ആളെന്ന റെക്കോർഡ് ജേസൺ ഹോൾട്ടന് മുമ്പ് 2015ൽ കാൾ തോംസണിൻ്റെ പേരിലായിരുന്നു. 412 കിലോയാണ് തോംസണിൻ്റെ ഭാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

'ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല', പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്, എസ്‌ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT