ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാൽ പിന്നെ അങ്ങ് ക്ഷീണമാണ്.., ഒന്നുകിൽ കട്ടിലിലേക്ക് ചായും അല്ലെങ്കിൽ മടിപിടിച്ച് ചടഞ്ഞിരിക്കും. എന്നാൽ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത് ദഹനത്തെ മോശമായി ബാധിക്കാൻ കാരണമാകും കൂടാതെ പൊണ്ണത്തടിയുടെ വർധിക്കും. ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേഗമല്ലാതെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭക്ഷണ ശേഷം നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും.
പ്രമേഹ രോഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്.
ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates