പ്രതീകാത്മീക ചിത്രം 
Health

നടത്തവും ജോ​ഗിങ്ങും മാത്രം പോര, സ്ത്രീകൾക്ക് വെയിറ്റ് ട്രെയി‌നിങ്ങും വേണം 

സ്ട്രെങ്ത്ത് ട്രെയ്‌നിങ്‌, റസിസ്‌റ്റൻസ്‌ ട്രെയ്‌നിങ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ തുടങ്ങിയവ ചെയ്യുമ്പോൾ നിരവധി ​ഗുണങ്ങളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നടത്തം, ജോ​​ഗിങ്ങ് പോലുള്ള വ്യായാമങ്ങൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെങ്കിൽ പേശികളുടെയും എല്ലുകളുടെയും ആരോ​ഗ്യത്തിന് ഭാരം ഉയർത്തിയുള്ള വെയിറ്റ് ട്രെയി‌നിങ്ങ് ആവശ്യമാണ്. സ്ത്രീകൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. സ്ട്രെങ്ത്ത് ട്രെയ്‌നിങ്‌, റസിസ്‌റ്റൻസ്‌ ട്രെയ്‌നിങ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ തുടങ്ങിയവ ചെയ്യുമ്പോൾ നിരവധി ​ഗുണങ്ങളുണ്ട്. 

► 30 വയസ്സ് പിന്നിട്ടുകഴിയുമ്പോൾ ഓരോ വർഷവും പേശികളുടെ ഭാരം 1-2 ശതമാനം വച്ച്‌ കുറയുമെന്നാണ്‌ പറയുന്നത്. ഇത് തടഞ്ഞ് സന്ധികളെ കരുത്തോടെ നിലനിർത്താൻ വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ പരിശീലിക്കണം. പേശികളുടെ ഭാരം വർധിപ്പിക്കാനും പോസ്‌ചർ മെച്ചപ്പെടുത്താനും വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ സഹായിക്കും. പത്ത് ആഴ്ച റസിസ്റ്റൻസ്‌ ട്രെയ്‌നിങ്‌ പ്രോഗ്രാമിൽ പങ്കെടുത്ത സ്‌ത്രീകളിൽ പേശികളുടെ കരുത്ത് ​ഗണ്യമായി വർദ്ധിച്ചെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

► പതിവായി വെയിറ്റ് ട്രെയിനിങ് ചെയ്താൽ എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്താനും അതുവഴി ആർത്തവവിരാമത്തിന് ശേഷം സ്‌ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഓസ്‌റ്റിയോപോറോസിസ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കാനും കഴിയും. 
‌
► ഇൻസുലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ നിത്യവുമുള്ള സ്‌ട്രെങ്‌ത്ത് ട്രെയ്‌നിങ്‌ വ്യായാമങ്ങൾ സ്വാധീനിക്കും. ഹോർമോണൽ സന്തുലനം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം ചയാപചയത്തിലും സമ്മർദം കൈകാര്യം ചെയ്യുന്നതിലും മുഖ്യ പങ്കുവഹിക്കും. പോളി സിസ്‌റ്റിക്‌ ഓവറി സിൻഡ്രോം ഉള്ള സ്‌ത്രീകൾക്ക് ഇത് പ്രയോജനകരമാകും. 

► പേശികളിലെ കോശങ്ങൾ വളരെ സജീവമായവയാണ്. ഇത് കലോറി കൂടുതൽ ഉപയോ​ഗിക്കാൻ സഹായിക്കും. ഇത്‌ സ്‌ത്രീകളുടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറച്ച് ശരീരം ഒതുക്കമുള്ളതാക്കാനും സഹായിക്കും. 
 
► മാനസികനില മെച്ചപ്പെടുത്താനും വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ വ്യായാമങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം