Smoothie for breakfast Pexels
Health

ബ്രേക്ക്ഫാസ്റ്റിന് ദിവസവും സ്മൂത്തി, ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ഒരു ഗ്ലാസ് സ്മൂത്തി കഴിച്ചതിനു ശേഷം വീണ്ടും വിശക്കുന്നുണ്ടെങ്കിൽ സാധാരണ പ്രഭാതഭക്ഷണം കഴിക്കാനുള്ള ശരീരത്തിന്റെ സിഗ്നൽ ആണത്.

സമകാലിക മലയാളം ഡെസ്ക്

രാവിലെ സമയക്കുറവുള്ളവരും ശരീരഭാരം കുറയ്ക്കുന്നവരുമൊക്കെ ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണ് ഒരു ഹെൽത്തി ഓപ്ഷനായി തിരഞ്ഞെടുക്കുന്നത്. പ്രഭാതഭക്ഷണത്തിന് പകരമായി സ്മൂത്തി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്മൂത്തി തിരഞ്ഞെടുക്കുമ്പോൾ അതിനുള്ളിലെ ചേരുവയാണ് പ്രധാനം. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ മിശ്രിതമായിരിക്കണം നിങ്ങൾ ഉണ്ടാക്കുന്ന സ്മൂത്തി. സ്മൂത്തികൾ ഊർജ സ്രോതസ്സാണ്. പ്രത്യേകിച്ചും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും മറ്റ് ഊർജം വർധിപ്പിക്കുന്ന പോഷകങ്ങളും (കൊഴുപ്പ്, പ്രോട്ടീൻ) അടങ്ങിയ ചേരുവകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ. ഉയർന്ന പ്രോട്ടീൻ സ്മൂത്തികൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.

എന്നാൽ പലപ്പോഴും സ്മൂത്തികളിൽ പഞ്ചസാരയും വളരെയധികം കാലറിയും അടങ്ങിയിട്ടുണ്ട്. ഇതു ശരീരഭാരം കുറയുന്നതു തടയാം. ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ കൂടുതൽ പ്രോട്ടീൻ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ്, കൂടുതൽ നാരുകൾ (ഇലകൾ, പച്ചക്കറികൾ, വിത്തുകൾ), നല്ല മിതമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തിയും പഞ്ചസാര, തേൻ, മേപ്പിൾ സിറപ്പ്, മറ്റു മധുരമുള്ള എല്ലാ സിറപ്പുകളും ഒഴിവാക്കിയുള്ള കോമ്പിനേഷൻ ഉത്തമം ആണ്.

ഒരു ഗ്ലാസ് സ്മൂത്തി കഴിച്ചതിനു ശേഷം വീണ്ടും വിശക്കുന്നുണ്ടെങ്കിൽ സാധാരണ പ്രഭാതഭക്ഷണം കഴിക്കാനുള്ള ശരീരത്തിന്റെ സിഗ്നൽ ആണത്. അങ്ങനെയുള്ളപ്പോൾ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ ഒരു കൈപ്പിടി അളവിൽ നട്സ് അല്ലെങ്കിൽ വിത്തുകളോ കഴിച്ചു ധാരാളം വെള്ളം കുടിക്കുക.

പഴങ്ങൾ അമിതമായി ചേർക്കരുത്

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ സ്മൂത്തിയിൽ പഴങ്ങൾ അമിതമായി ചേർക്കരുത്. ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ ഏകദേശം 100 കാലറി അടങ്ങിയിട്ടുണ്ട്. ഫ്ലാക്സ് സീഡുകൾ, ചിയാ വിത്തുകൾ, മഞ്ഞൾ, ഇവയെല്ലാം പോഷക സമൃദ്ധമായ ഓപ്ഷനുകളാണെങ്കിലും, അമിതമായാൽ കാലറി കൂട്ടും. പഞ്ചസാര ചേർക്കാതെ സ്മൂത്തിയിൽ രുചി കൂട്ടാൻ കറുവപ്പട്ട, ജാതിക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഒരു നുള്ള് ചേർക്കാം. പുതിന, തുളസി, മല്ലിയില, വാനില, ബദാം, പോലുള്ള ഔഷധസസ്യങ്ങളും ഉൾപ്പെടുത്താം.

പഞ്ചസാരയ്ക്കു പകരം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടിസ്ഥാനമാക്കിയാണ് സ്മൂത്തി തയാറാക്കുന്നതെങ്കിൽ, രാവിലെ മുഴുവൻ സ്മൂത്തി കഴിച്ചു സംതൃപ്തി തോന്നുന്ന ഒരാളാണെങ്കിൽ, സ്മൂത്തി ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പായിരിക്കും.

Is Smoothie a healthy breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT