Kerala Boiled Rice Meta AI Image
Health

ചോറ് പാടേ ഉപേക്ഷിച്ച് ക്ലീൻ ഡയറ്റ്, ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം.

Author : സമകാലിക മലയാളം ഡെസ്ക്

മ്മുടെ പരമ്പരാ​ഗത ഭക്ഷണക്രമത്തിലെ പ്രധാനിയാണ് ചോറ്. എന്നാൽ ചോറിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ വീക്കം ഉണ്ടാക്കാനും അസ്ഥികൾ ദുർബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടർന്ന് ഇന്ന് പലരും ചോറ് പാടെ ഉപേക്ഷിച്ചവരാണ്.

ചോറ് ഒഴിവാക്കിയുള്ള ഈ ക്ലീൻ ഡയറ്റ് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കിയുള്ള ഡയറ്റ് ആരോ​ഗ്യത്തിന് ഒരിക്കലും സുരക്ഷിതമല്ല. മാത്രമല്ല, കാർബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാർബോഹൈഡ്രേറ്റ്.

കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വരുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ കുറയ്ക്കുമ്പോൾ, ശരീരത്തിൽ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. അത് പേശികൾ വേഗത്തിൽ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോർട്ട് ചെയ്യുന്ന ടിഷ്യു കൂടുതൽ സൂക്ഷ്മ സമ്മർദം നേരിടുകയും ചെയ്യുന്നു.

അരിയുടെ പോഷക ഗുണങ്ങൾ

അരിയിൽ കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ഊർജ്ജം ലഭ്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റൻ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, ചോറ് കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണം ഒഴിവാക്കുന്നതിനെ കുറിച്ചല്ല, നിങ്ങളുടെ ശരീരത്തിന് യഥാർഥത്തിൽ ആവശ്യമായത് എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനം. നിങ്ങളുടെ തലച്ചോറിനും പേശികൾക്കും ശക്തി നൽകുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണ് കാർബോഹൈഡ്രേറ്റ്.

What happens to your body when you completely cut rice from your diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരള ഗ്രാമീണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

'എന്തൊരു ക്യൂട്ട് ആണിത്'; നായക്കുട്ടിയുടെ ചിത്രം വരച്ച് മഞ്ജു വാര്യർ, വിഡിയോ വൈറൽ

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം