Post-Viral Cough Meta AI Image
Health

ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമ, ഈ പൊടിക്കൈകൾ പരീക്ഷിക്കാം

ശ്വാസനാളിയിലെ അമിതമായ സെൻസിറ്റിവിറ്റിയാണ് പലപ്പോഴും ഇതിന് പിന്നിലെ കാരണം.

Author : സമകാലിക മലയാളം ഡെസ്ക്

നി മാറിയിട്ടും ചുമ വിട്ടില്ലേ? പോസ്റ്റ് വൈറൽ ചുമകൾ രോഗികൾക്കിടയിൽ ഇപ്പോൾ വ്യാപകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. പനി മാറി ഒന്നോ രണ്ടോ മാസം വരെയൊക്കെ ചുമ നീണ്ടു നിൽക്കാറുണ്ട്. കഫ് സിറപ്പ് കൊണ്ട് ചെറിയ ആശ്വാസം കിട്ടുമെങ്കിലും ശാശ്വതമാകണമെന്നില്ല.

എന്താണ് പോസ്റ്റ് വൈറൽ ചുമ?

രോഗത്തിനെതിരെ ശരീര പ്രതികരിക്കുന്നതിൻ്റെ ലക്ഷണമാണ് ചുമ. ചുമയ്ക്കുന്നതിലൂടെ ശ്വാസനാളങ്ങളിൽ നിന്ന് സൂക്ഷ്മരോഗാണുക്കൾ, അധിക കഫം, അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. വൈറൽ പനി അല്ലെങ്കിൽ ശ്വസന അണുബാധയ്ക്ക് ശേഷം മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയാണ് പോസ്റ്റ്-വൈറൽ അല്ലെങ്കിൽ പോസ്റ്റ്ഇൻഫെക്ഷ്യസ് ചുമ എന്ന് വിളിക്കുന്നത്.

പോസ്റ്റ് വൈറൽ ചുമകൾ വരണ്ടതോ അല്ലാതെയോ ആകാം. ചുമയ്ക്കൊപ്പം തൊണ്ട വേദന അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ശബ്ദം പരുക്കനാവുക എന്നിവയൊക്കെ പോസ്റ്റ് വൈറൽ ചുമയുടെ ലക്ഷണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസനാളിയിലെ അമിതമായ സെൻസിറ്റിവിറ്റിയാണ് പലപ്പോഴും ഇതിന് പിന്നിലെ കാരണം.

കഫം കഴുത്തിലേക്ക്‌ ചോരുന്ന പോസ്‌റ്റ്‌ നേസല്‍ ഡ്രിപ്പ്‌ മൂലമോ വായു കടന്ന്‌ പോകുന്ന നാളിയുടെ അണുബാധയോ നീര്‍ക്കെട്ടോ മൂലം ഇത്തരം ചുമ വരാമെന്ന്‌ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വൈറല്‍ അണുബാധയെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ ശരീരമെടുക്കുന്ന കാലതാമസവും ഇത്തരം ചുമകള്‍ക്കു പിന്നിലുണ്ടാകാം.

പോസ്‌റ്റ്‌ വൈറല്‍ ചുമകൾ നിയന്ത്രിക്കാന്‍ ചില പൊടിക്കൈകള്‍

ഗാർഗിൾ ചെയ്യുക

ഉപ്പിട്ട ചെറു ചൂട്‌ വെള്ളം കൊണ്ട്‌ തൊണ്ടയില്‍ കുലുക്കുഴിയുന്നത്‌ ചുമയ്ക്ക് ആശ്വസം കിട്ടാൻ സഹായിക്കും. ഒരു മണിക്കൂര്‍ ഇടവിട്ട്‌ ദിവസം അഞ്ചോ ആറോ തവണ ഇത്‌ ആവര്‍ത്തിക്കാവുന്നതാണ്.

പച്ച ഇഞ്ചി

പച്ച ഇഞ്ചി തേനും മഞ്ഞളും ചേര്‍ത്ത്‌ കഴിക്കുന്നതും ചുമ മാറാന്‍ സഹായിക്കും. മഞ്ഞളിനും ഇഞ്ചിക്കും ആന്റിസെപ്‌റ്റിക്‌, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത്‌ കഴിച്ച ശേഷം ഒരു മണിക്കൂര്‍ നേരത്തേക്ക്‌ ഒന്നും കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ലോസഞ്ചുകള്‍

വായിലിട്ട്‌ നുണയുന്ന ഔഷധ ഗുളികകളായ ലോസഞ്ചുകളും തൊണ്ടയിലെ അസ്വസ്ഥത കുറയ്‌ക്കും. ദിവസും മൂന്ന്‌ നാലെണ്ണം വരെ ഇവ കഴിക്കാവുന്നതാണ്‌.

പേരയ്‌ക്ക

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ പേരയ്‌ക്ക ചുമയ്‌ക്കും ജലദോഷത്തിനും ശമനമുണ്ടാക്കും. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മികച്ചതാണ്.

What is Post-Viral Coughs and how to get rid of Post-Viral Coughs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT