Psychology tips Pexels
Health

സംസാര രീതികൊണ്ട് മാത്രം അളക്കരുത്, മനഃശാസ്ത്രത്തിൽ ഈ പെരുമാറ്റിരീതികൾക്ക് വലിയ സ്ഥാനമുണ്ട്

ഒരാളുടെ സംസാര രീതികൾ കൊണ്ട് മാത്രം അവരുടെ സ്വഭാവത്തെ അളക്കാൻ സാധിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഭക്ഷണം കഴിച്ച ശേഷം എല്ലാവരുടെയും പ്ലേറ്റുകൾ ഒതുക്കിവെച്ചു കൊണ്ട് വെയ്റ്ററുമാരുടെ പണി എളുപ്പമാക്കുന്ന ഒരു സുഹൃത്ത് നിങ്ങളുടെ കൂട്ടത്തിലുണ്ടാകും. വളരെ നിസാരമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം കുഞ്ഞു കുഞ്ഞു പെരുമാറ്റങ്ങൾ ഒരാളുടെ വ്യക്തിത്വത്തിലേക്കുള്ള വാതിലാണെന്നാണ് മനഃശാസ്ത്രത്തിൽ പറയുന്നു.

ഒരാളുടെ സംസാര രീതികൾ കൊണ്ട് മാത്രം അവരുടെ സ്വഭാവത്തെ അളക്കാൻ സാധിക്കില്ല. ദൈനംദിന ജീവിതത്തിലെ ഇത്തരം ചെറിയ പെരുമാറ്റങ്ങളും നമ്മുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാണ്. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കിവയ്ക്കുന്നത് വെറും മര്യാദയുടെ ഭാ​ഗമല്ലേ എന്ന് ചിന്തിക്കാൻ വരട്ടേ.., മനഃശാസ്ത്രത്തിൽ ഇത് സഹാനുഭൂതിയുടെയോ നിസ്വാര്‍ത്ഥതയുടെയോ അല്ലെങ്കില്‍ സോഷ്യല്‍ ആങ്‌സൈറ്റിയുടെയോ ലക്ഷണമാണെന്ന് വിദ​ഗ്ധർ വിശദീകരിക്കുന്നു.

പ്രതിഫലം പ്രതീക്ഷിക്കാതെ നാം മറ്റുള്ളവരെ സ്വമേധയാ സഹായിക്കുമ്പോൾ, അത് സാമൂഹിക സ്വഭാവത്തെ സൂചിപ്പിക്കുന്നു. അത്തരം പെരുമാറ്റങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതും വിനയം, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഗുണങ്ങളുടെ ലക്ഷണവുമാണ്. ഇത് ഒരുപക്ഷെ ഒരാളുടെ സംസാരത്തിൽ നിന്ന് വ്യക്തമാകണമെന്നില്ല.

ഇത്തരം ചെറിയ പെരുമാറ്റത്തിലൂടെയാണ് അത് വ്യക്തമാക്കുന്നത്. ഈ ശീലങ്ങൾ ആദ്യകാല പരിശീലനത്തിൽ നിന്നോ കഠിനാധ്വാനത്തിനുള്ള ആത്മാർത്ഥമായ അംഗീകാരത്തിൽ നിന്നോ ഉടലെടുത്തതായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ ചിലപ്പോൾ ഈ പെരുമാറ്റം വ്യക്തിപരമായ അസ്വസ്ഥത കാരണവും സംഭവിക്കാം. ചില ആളുകൾ മറ്റുള്ളവരെ സഹായിക്കാനുള്ള ഉദ്ദേശ്യമില്ലാതെ, അക്ഷമ, മാനസിക പിരിമുറുക്കം കാരണം മേശ പെട്ടെന്ന് വൃത്തിയാക്കാനുള്ള പ്രവണത കാണിക്കാം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ശക്തമായ ആവശ്യത്തിൽ നിന്നോ വിമർശന ഭയത്തിൽ നിന്നോ ഉത്കണ്ഠ കാരണമോ ചിലർക്ക് ഈ പ്രേരണ ഉണ്ടാകാം.

അപ്ലൈഡ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ടീം ഉല്‍പ്പാദനക്ഷമതയും ഐക്യവും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. കൂടുതല്‍ സഹകരണ അംഗങ്ങളുള്ള ടീമുകള്‍ ഉല്‍പാദനക്ഷമതയില്‍ 16 ശതമാനം നേട്ടവും ആന്തരിക ടീം വര്‍ക്കില്‍ 12 ശതമാനം വര്‍ധനവും നേടിയതായി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പറയുന്നു.

What psychology reveals when someone helps the waiter clear the table.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

Today's Rashi Phalam April 12 | ജോലിയില്‍ ഉയര്‍ച്ച നേടും, അഭിപ്രായ ഭിന്നത മാറും

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

SCROLL FOR NEXT