ആപ്പിള്‍, പീനട്ട് ബട്ടര്‍ എക്‌സ്
Health

പഴങ്ങൾക്കൊപ്പം നട്സ് ചേര്‍ത്തുള്ള കോംമ്പോ പരീക്ഷിച്ചിട്ടുണ്ടോ?, രുചിയിലും ആരോഗ്യഗുണത്തിലും ബെസ്റ്റാണ്

പഴങ്ങൾക്കൊപ്പം നട്സ് അല്ലെങ്കില്‍ വിത്തുകള്‍ ചേർത്തുള്ള സ്മാർട്ട് കോംമ്പോ പെർഫെക്ട് ആയ ഒരു ലഘുഭക്ഷണമാണ്.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹിക്കാനും എളുപ്പമാണ്. എന്നാല്‍ ഇവയെ എപ്പോഴെങ്കിലും നട്‌സിനും വിത്തുകള്‍ക്കുമൊപ്പം ചേര്‍ത്ത് കഴിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരട്ടി പോഷകഗുണങ്ങള്‍ നല്‍കുന്ന ഒരു സ്മാർട്ട് കോംമ്പോ ആണിതെന്നാണ് പോഷകാഹാര വിദഗ്ധയായ ലീമ മഹാജന്‍ പറയുന്നത്.

പഴങ്ങളും നട്‌സും ഒന്നിച്ചു ചേര്‍ക്കുമ്പോൾ...

വയറിന് സംതൃപ്തി നല്‍കുന്നു

പഴങ്ങൾക്കൊപ്പം നട്സ് അല്ലെങ്കില്‍ വിത്തുകള്‍ ചേർത്തുള്ള സ്മാർട്ട് കോംമ്പോ പെർഫെക്ട് ആയ ഒരു ലഘുഭക്ഷണമാണ്. ഇത് ഊർജം നിലനിർത്താനും ദീർഘനേരം സംതൃപ്തി നൽകാനും സഹായിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

ഷുഗർ സ്പൈക്കുകൾ ഒഴിവാക്കും

പെട്ടെന്നുള്ള ഷു​ഗർ സ്പൈക്കുകൾ തടയാനും ഈ ഒരു സ്മാർട്ട് കോംമ്പോ സഹായിക്കും. രക്തത്തിലേക്ക് പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കാനും ഇത് സഹായിക്കും.

മെച്ചപ്പെട്ട പോഷക ആഗിരണം

വിറ്റാമിനുകളായ എ, ഇ, കെ തുടങ്ങിയവയെ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ ഇത്തരത്തിൽ പഴങ്ങളും നട്സും ചേർത്ത് കഴിക്കുന്നതു കൊണ്ട് സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തും.

എന്നാൽ പ്രോട്ടീൻ, കാർബ്സ് എന്നിവയ്ക്കൊപ്പം പഴങ്ങൾ ചേർക്കുന്നത് ഒഴിവാക്കുക. കാരണം പഴങ്ങൾ പെട്ടെന്ന് ദഹിക്കുന്നതാണ് അതേസമയം പ്രോട്ടീൻ, കാർബ്സ് എന്നിവ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാം. ദഹനക്കേട്, അസിഡിറ്റി എന്നിവയിലേക്ക് ഇത് നയിക്കാം.

  • ആപ്പിളിനൊപ്പം നട്ട് ബട്ടറും കറുവപ്പട്ടയും ചേർത്ത് കഴിക്കുന്നത് പെട്ടെന്ന് ഊർജം നൽകും.

  • മാതളനാരങ്ങ, ഫ്ലാക്സ് വിത്തുകൾക്കും മത്തങ്ങാ വിത്തുകൾക്കും ഒപ്പം ചേർക്കാവുന്നതാണ്. ഇത് ഹോർമോൺ ബാലൻസിന് സഹായിക്കും.

  • വാഴപ്പഴം യോ​ഗാർട്ടിനും ബദാമിനൊപ്പം കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടാനും പേശികളുടെ ആരോ​ഗ്യത്തിനും സഹായിക്കും

  • കിവിയോടൊപ്പം ചിയ സീഡ്സ് ചേർത്ത് കഴിക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്.

  • വാഴപ്പഴവും ഫ്ലാക്സ് വിത്തുകളും അല്ലെങ്കിൽ പൈനാപ്പിളും തണ്ണത്തന്റെ വിത്തുകളും ചേർക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT