Waking up morning, sleep Meta AI Image
Health

'ചെലോര്‍ക്ക് ശരിയാവും, ചെലോര്‍ക്ക് ശരിയാവില്ല!'; രാവിലെ നേരത്തെ എഴുന്നേൽക്കുന്നതും ജീവിത വിജയവും തമ്മിൽ ബന്ധമുണ്ടോ?

ഒരു വ്യക്തിയുടെ സ്വാഭാവിക താളവും അവരുടെ സോഷ്യൽ റിഥവും തമ്മിലുള്ള വിടവ് ആണ് സോഷ്യൽ ജെറ്റ്‌ലാഗ് എന്ന് വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാവിലെ നേരത്തെ എഴുന്നേൽക്കാൻ മടിയുള്ളവരാണോ നിങ്ങൾ? ഇതിൻ്റെ പേരിൽ ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടില്ലെന്ന കുറ്റപ്പെടുത്തലുകൾ നേരിട്ടവരാണോ? ജീവിത വിജയത്തിന് അച്ചടക്കമുള്ള ഒരു ദിനചര്യ വളരെ പ്രധാനമാണ്. അതിൽ ആദ്യം ചൂണ്ടിക്കാണിക്കുന്ന ഒന്ന്, രാവിലെ നേരത്തെ ഉറക്കം ഉണരുകയും പകൽ സജീവമായി നിൽക്കുകയും ചെയ്യുക എന്നതാണ്.

ജീവിതത്തിൽ വിജയിച്ച മിക്കവാറും ആളുകളുടെ ദിനചര്യ പരിശോധിച്ചാൽ അത് വ്യക്തമാവുകയും ചെയ്യും. എന്നാൽ ഇക്കാര്യം ഇനി മുതൽ തിരുത്തിയെഴുതേണ്ട സമയമായെന്ന് വിശദീകരിക്കുകയാണ് ഗവേഷകർ. മനുഷ്യരുടെ ഉറക്ക-ഉണർവ് ചക്രം നമ്മുടെ ബയോളജിക്കൽ റിഥം അനുസരിച്ച് പ്രവർത്തിക്കുന്ന ക്രോണോടൈപ്പുകളെ ആശ്രയിച്ചിരിക്കുന്നതാണ്. ഈ ക്രോണോടൈപ്പുകളെ രൂപപ്പെടുത്തുന്നതിൽ ജനിതകം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

രാവിലെ സജീവമായി നിൽക്കുന്നവർ (മോർണിങ് ടൈപ്പ്), രാത്രി സജീവമായി നിൽക്കുന്നവർ (നൈറ്റ് ടൈപ്പ്), ഇതിനിടയിൽ പെടുന്ന ഇന്റർമീഡിയറ്റ് ടൈപ്പ് എന്നിങ്ങനെ ആളുകൾ പല വിധമുണ്ട്.

നമ്മുടെ സാമൂഹിക സംവിധാനം കൂടുതലും പ്രവർത്തിക്കുന്നത് മോർണിങ് ടൈപ്പ് ആളുകൾക്ക് അനുകൂലമായാണ്. മോർണിങ് ടൈപ്പ് വിഭാഗത്തിലുള്ളവർക്ക് അലാറത്തിൻ്റെ സഹായമില്ലാതെ തന്നെ സ്വാഭാവികമായും രാവിലെ എഴുന്നേൽക്കാൻ സാധിക്കും. അവർക്ക് രാവിലെ കൂടുതൽ ഊ‍ജ്ജസ്വലത അനുഭവപ്പെടാനും മികച്ച പ്രകടനം കാഴ്ച വയ്ക്കാനും സാധിക്കും.

എന്നാൽ നൈറ്റ് ഔൾസ് എന്ന് അറിയപ്പെടുന്ന രാത്രി സജീവമാകുന്നവർ ഈ സംവിധാനത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അവർക്ക് ഊർജ്ജക്കുറവും മോശം പ്രകടനത്തിനും കാരണമാകാം. മോർണിങ് ടൈപ്പ് ആളുകൾ അക്കാദമികമായ മികവു പുലർത്തുന്നതായും മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങൾ കുറവുള്ളവരായി കാണപ്പെടാറുണ്ട്.

നൈറ്റ് ടൈപ്പ് ആയുള്ള ഒരു വിദ്യാർഥി, സ്കൂൾ സമയക്രമങ്ങളുമായി പൊരുത്തപ്പെടാതെ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ആവർത്തിച്ചുള്ള ഉറക്ക നിയന്ത്രണം, ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുന്നു. ഉറക്കത്തെ മാത്രമല്ല, കാഴ്ചപ്പാടുകൾ, കാര്യങ്ങൾ നീട്ടിവയ്ക്കൽ രീതി, അനുകമ്പ തുടങ്ങിയ പെരുമാറ്റ രീതികളും നമ്മുടെ ക്രോണോടൈപ്പുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ജീവിത വിജയം സൃഷ്ടിക്കുമെന്ന വാദം തെറ്റാണെന്നും ആളുകൾ അവരുടെ ദൈനംദിന കാര്യങ്ങൾ അവരുടെ തങ്ങളുടെ ബയോളജിക്കൽ റിഥവുമായി പൊരുത്തപ്പെടുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു.

ഒരു വ്യക്തിയുടെ സ്വാഭാവിക താളവും അവരുടെ സോഷ്യൽ റിഥവും തമ്മിലുള്ള വിടവ് ആണ് സോഷ്യൽ ജെറ്റ്‌ലാഗ് എന്ന് വിശേഷിപ്പിക്കുന്നത്. ദൈനംദിന ജീവിതം ആളുകളെ അവരുടെ ബയോളജിക്കൽ താളത്തിൽ നിന്ന് എത്രത്തോളം അകറ്റുന്നു അത്രത്തോളം സോഷ്യൽ ജെറ്റ്ലാഗ് വർധിക്കുന്നു. ഉയർന്ന സോഷ്യൽ ജെറ്റ്ലാഗ് മോശം പ്രകടനത്തിന് കാരണമാകും. മാത്രമല്ല, സ്വാഭാവിക ഉറക്ക രീതികളുമായി പൊരുത്തപ്പെടാതെ ജീവിക്കുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കും.

ഉറക്കരീതി മനസ്സിലാക്കാൻ ഒരു സ്ലീപ്പ് ലോഗ് ഉണ്ടാക്കാം

  • നിങ്ങൾക്ക് ഏറ്റവും ഉണർവ് തോന്നുന്നത് എപ്പോഴാണെന്ന് മനസ്സിലാക്കാൻ മാനസികാവസ്ഥയും ഊർജ്ജ നിലയും ട്രാക്ക് ചെയ്യുക.

  • സ്വാഭാവികമായും ഉറങ്ങാൻ എത്ര സമയമെടുക്കുന്നുവെന്ന് ശ്രദ്ധിക്കുക.

  • ഉറങ്ങാൻ കിടന്ന് അരമണിക്കൂറിനുള്ളിൽ ഉറക്കം വരുന്നുവെങ്കിൽ അത് നിങ്ങൾ അനുയോജ്യമായ ഉറക്കസമയമാണെന്ന് മനസ്സിലാക്കാം.

  • രാത്രി ഷിഫ്റ്റിനു ശേഷവും പുലർച്ചെ സ്വാഭാവികമായി ഉണരുന്നുവെങ്കിൽ, നിങ്ങൾ മോർണിങ് ടൈപ്പ് ആണെന്ന് മനസ്സിലാക്കാം.

ക്രോണോടൈപ്പ് മാറ്റിമറിക്കാൻ സാധിക്കില്ലെങ്കിലും ക്രമീകരണങ്ങൾ വരുത്താം

  • നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനൊപ്പം വാരാന്ത്യങ്ങൾ ഉൾപ്പെടെ അൽപ്പം നേരത്തെ ഉറങ്ങാൻ ശ്രമിക്കുക.

  • ഉറക്കം എളുപ്പത്തിൽ വരുന്നുണ്ടെങ്കിൽ, ക്രമേണ നിങ്ങൾക്ക് ആ താളത്തിലേക്ക് മാറാൻ കഴിയും.

  • പകൽ സൂര്യപ്രകാശം ഏൽക്കുന്നതും വൈകുന്നേരം സ്‌ക്രീനുകൾ പരിമിതപ്പെടുത്തുന്നതും നേരത്തെയുള്ള ഉറക്ക സമയത്തെ പിന്തുണയ്ക്കും.

The 5am myth: why waking early won't make you more successful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

രജനികാന്തിന്റെ മകനായി ബേസില്‍ ജോസഫ്; തലൈവര്‍ 173 വരുന്നത് വമ്പന്‍ താരനിരയുമായി!

ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടു തവണയായി കുറഞ്ഞത് 640 രൂപ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 612 lottery result

കയറിയിറങ്ങി ഓഹരി വിപണി, 500 പോയിന്റ് നഷ്ടത്തില്‍ നിന്ന് കുതിച്ചു; വില്ലനായി എണ്ണവിലയും ലാഭമെടുപ്പും

SCROLL FOR NEXT