സന്ധിവാതം 
Health

ശൈത്യകാലത്ത് സന്ധിവാതം തീവ്രമാകാനുള്ള കാരണം? എങ്ങനെ മറികടക്കാം

സന്ധിവാതം തീവ്രമാകാനുള്ള മറ്റൊരു കാരണം വിറ്റാമിൻ ഡിയുടെ അഭാവ

സമകാലിക മലയാളം ഡെസ്ക്

ണുപ്പുകാലം സന്ധിവാതമുള്ളവർക്ക് ദുരിത കാലമാണ്. സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഉള്ളവരിൽ തണുപ്പ് സമയത്ത് വേദന അതികഠിനമാകാനുള്ള സാധ്യതയുണ്ട്. സന്ധികളുടെ ചലനം സു​ഗമമാക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവർത്തിക്കുന്ന സിനോവിയൽ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയിൽ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാതം ​തീവ്രമാകാനുള്ള പ്രധാനകാരണം.

സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും വേദനയുണ്ടാക്കുകയും ചലനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തണുത്ത കാലാവസ്ഥയിൽ വ്യായാമം മുടങ്ങുന്നതും സന്ധിവാതത്തെ തീവ്രമാക്കാം. ഇത് പേശികൾ ദുർബലമാകാനും സന്ധികളുടെ കാഠിന്യത്തിനും ഇത് കാരണമാകും. സന്ധിവാതം തീവ്രമാകാനുള്ള മറ്റൊരു കാരണം വിറ്റാമിൻ ഡിയുടെ അഭാവമാണ്.

ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഉൽപാദനം കുറയ്ക്കാം. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് ശരീരവേദന, ക്ഷീണം, അലസത എന്നിവയിലേക്ക് നയിക്കാം. ഇത് രോധപ്രതിരോധ സംവിധാനം തകിടം മറിക്കാം. ഇത് സന്ധിവാതം പോലുള്ള രോ​ഗാവസ്ഥ നേരിടുന്നവർക്ക് രോ​ഗാവസ്ഥ വഷളാക്കാൻ കാരണമാകും.

തണുപ്പുകാലത്ത് വേദനയെ മറികടക്കാൻ

ശരീരം ചൂടായി സൂക്ഷിക്കാം

ശരീരം ചൂടായി സംരക്ഷിക്കുന്നത് സന്ധിവാതം കുറയ്ക്കാൻ സഹായിക്കും. റൂം ഹീറ്ററുകൾ, കമ്പിളി വസ്ത്രങ്ങൾ, ശൈത്യകാല വസ്ത്രങ്ങൾ തുടങ്ങിയവ ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കും.

ജലാംശം നിലനിർത്തുക

തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കുന്ന ശീലം കുറയാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയാനും സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടാനും കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വേദനയും കാഠിന്യവും കുറയ്ക്കും.

വ്യായാമം

തണുത്ത കാലാവസ്ഥയിൽ യോ​​ഗ, സ്ട്രെച്ചിങ് തുടങ്ങിയ ഇൻഡോർ വ്യായാമങ്ങൾ പരിശീലിക്കുന്നത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.

സമ്മർദം

വിട്ടുമാറാത്ത സമ്മർദം സന്ധിവാതം ലക്ഷണങ്ങളെ വഷളാക്കാം. യോ​ഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ഉറക്കം

ദിവസവും എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് അനിവാര്യമാണ്. ഇത് സന്ധിവാത ലക്ഷണങ്ങളും വേദനയും കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ ഡി

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു ഉറപ്പാക്കാൻ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ശൈത്യകാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് സന്ധിവാത രോ​ഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT