Weight Loss Instagram
Health

ഇഷ്ട ഭക്ഷണം ഒഴിവാക്കിയില്ല, ഏഴ് മാസം കൊണ്ട് കുറച്ചത് 35 കിലോ, യുവതിയുടെ വൈറൽ വേയ്റ്റ് ലോസ് ടിപ്സ്

ഏഴ് മാസം കൊണ്ട് 35 കിലോയാണ് നേഹ കുറച്ചത്.

അഞ്ജു സി വിനോദ്‌

മിതവണ്ണം ഇന്ന് ആ​ഗോളതലത്തിൽ ഉയർന്നുവരുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ്. തടി കുറയ്ക്കാൻ പെടാപ്പാട് പെടുന്ന നിരവധി ആളുകൾ നമുക്കുചുറ്റുമുണ്ടാകും. ലീൻ വിത്ത് നേഹ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ നേഹ എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഏഴ് മാസം കൊണ്ട് 35 കിലോയാണ് നേഹ കുറച്ചത്. കൊഴുപ്പ് കുറയ്ക്കാൻ സഹായകരമായ ടിപ്സും നേഹ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെയ്ക്കുന്നു.

ഭക്ഷണത്തിന് മുൻപ് വെള്ളം

വിശപ്പ് നിയന്ത്രിക്കാനും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും ഭക്ഷണം കഴിക്കുന്നതിന് 5-10 മിനിറ്റ് മുൻപായി ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

80/20 നിയമം പിന്തുടരുക

80 ശതമാനം സമയവും ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ ബാക്കിയുള്ള 20 ശതമാനം ഇഷ്ടഭക്ഷണം കഴിക്കുക. നിയന്ത്രണത്തേക്കാളേറെ സന്തുലിതാവസ്ഥയാണ് പ്രധാനം.

സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക

ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നതിന് വറ്റൽ മുളക്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പുരോഗതി നിരീക്ഷിക്കുക

നിങ്ങളുടെ മാറ്റങ്ങൾ വിലയിരുത്താൻ പുരോഗതിയുടെ ഫോട്ടോകൾ, ശരീര അളവുകൾ, വസ്ത്രങ്ങൾ പാകമാകുന്ന രീതി എന്നിവ നിരീക്ഷിക്കുക.

പ്രോട്ടീനും പച്ചക്കറികൾക്കും മുൻഗണന

പ്രോട്ടീനും പച്ചക്കറികളും കഴിച്ചുകൊണ്ട് ഭക്ഷണക്രമം ആരംഭിക്കുക. ഇത് വേഗത്തിൽ വയറുനിറയാനും കാർബോഹൈഡ്രേറ്റിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാനും സഹായിക്കും.

ഭക്ഷണത്തിന്റെ അളവ്

ചെറിയ പാത്രങ്ങളിൽ ഭക്ഷണം വിളമ്പുക. ഇത് കുറഞ്ഞ ഭക്ഷണം കൊണ്ടുതന്നെ തലച്ചോറിന് സംതൃപ്തി നൽകാൻ സഹായിക്കും.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

എട്ട് മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുക. നാരങ്ങ വെള്ളമോ ഗ്രീൻ ടീയോ കുടിച്ച് ജലാംശം നിലനിർത്തുക.

പഞ്ചസാര ഒഴിവാക്കാം

ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും മധുരം അടങ്ങിയ ഭക്ഷണം ഒഴിവാക്കാം. ഒപ്പം ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്.

വ്യായാമം മുടക്കരുത്

അധിക കലോറി നീക്കുന്നതിന് ദിവസവും അര മണിക്കൂർ വ്യായാമത്തിനായി സമയം കണ്ടെത്തുക. നടത്തം, ജോ​ഗ്​ഗിങ് പോലുള്ളത് പരിശീലിക്കുക.

കലോറി കുറഞ്ഞ പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക

കലോറി കുറഞ്ഞതും പ്രോട്ടീൻ കൂടുതൽ അടങ്ങി‌യതുമായി ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത് വയറിന് കൂടുതൽ നേരം സംതൃപ്തി നൽകാനും കലോറി അമിതമാകാതെയും സഹായിക്കും.

Weight Loss tips : Woman reduces 35 kg in seven month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT