ഇന്ന് ലോക അൽഷിമേഴ്സ് ദിനം 
Health

World Alzheimer's Day; 'പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസം നേരത്തെ തിരിച്ചറിയണം, മറവിരോഗത്തെ മറക്കരുത്'

നിലവിലുള്ള അൽഷിമേഴ്സ് ചികിത്സകളെല്ലാം തന്നെ രോഗിയുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിന് വേണ്ടിയാണ്

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ന് അല്‍ഷിമേഴ്‌സ് രോഗബാധിരാണ്. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് അൽഷിമേഴ്സ്. ഇന്ത്യയിൽ 60 വയസ് കഴിഞ്ഞ 7.4 ശതമാനം ആളുകളിലും മറവിരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിലേക്ക് വരുമ്പോൾ 65ന് മുകളിലുള്ള നൂറ് പേരിൽ അഞ്ച് പേർക്ക് വീതം മറവിരോ​ഗ ബാധിതരാണെന്നാണ് അനൗദ്യോ​ഗിക പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഡിമെൻഷ്യ, അൽഷിമേഴ്സ് എന്ന രോ​ഗാവസ്ഥകളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവല്‍ക്കരണം നടത്തുന്നതിന് സെപ്റ്റംബർ 21 നാണ് ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നത്. രോ​ഗാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ അത്തരം രോ​ഗികളെ കൈകാര്യം ചെയ്യുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കും. നിലവിലുള്ള അൽഷിമേഴ്സ് ചികിത്സകളെല്ലാം തന്നെ രോഗിയുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാളുടെ ജനിതകഘടന, വിദ്യാഭ്യാസം, പ്രായം, പരിസ്ഥിതി എന്നിവയുടെ സങ്കീർണമായ ഇടപെടലുകളുടെ ഫലമായുണ്ടാകുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗമാണ് അൽഷിമേഴ്സ് രോഗം. പലരും പ്രായത്തിന്‍റെ സ്വാഭാവിക പരിണാമം എന്ന രീതിയിൽ ലക്ഷണങ്ങൾ കണ്ടാലും വൈദ്യ ചികിത്സ തേടാറില്ല. പെരുമാറ്റരീതികളിൽ മുതിർന്നവർക്കു വരുന്ന ഓർമക്കുറവുകളെ വീട്ടിലെ മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. എന്നാൽ മിക്കപ്പോഴും ഇതിനെ ​ഗൗരവമായി കണ്ട് ആവശ്യമായ ഇടപെടൽ നടത്താറില്ല. ഡിമെൻഷ്യ, അൽഷ്യമേഴ്സ് അടക്കമുള്ള മിക്ക വാർദ്ധകൃസഹജമായ പ്രശ്നങ്ങളും നേരത്തെ തിരിച്ചറിയുന്നത് രോ​ഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും ഓർമക്കുറവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കൈകാര്യം ചെയ്യാനും കഴിയും.

ആദ്യ അൽഷിമേഴ്സ് ദിനം

1994 ൽ അൽഷിമേഴ്‌സ് ഡിസീസ് ഇൻ്റർനാഷണൽ (എഡിഐ) സംഘടനയുടെ 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ലോക അൽഷിമേഴ്സ് ദിനം നിലവിൽ വരുന്നത്. ലോകമെമ്പാടുമുള്ള അൽഷിമേഴ്‌സ് അസോസിയേഷനുകളുടെ ഒരു ഫെഡറേഷനാണ് എഡിഐ. അൽഷിമേഴ്‌സ് രോഗത്തെയും അനുബന്ധ ഡിമെൻഷ്യകളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ജർമൻ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ 1906ലാണ് അല്‍ഷിമേഴ്സ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്.

'ഡിമെൻഷ്യക്കെതിരെ പ്രവർത്തിക്കാനുള്ള സമയം, അൽഷിമേഴ്സിനെതിരെ പ്രവർത്തിക്കാനുള്ള സമയം'- എന്നതാണ് ഇത്തവണത്തെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ പ്രമേയം. ഡിമെൻഷ്യയോടുള്ള മനോഭാവം മാറ്റുന്നതിലും ഈ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള തെറ്റുദ്ധാരണകളും വിവേചനവും പരിഹരിക്കുന്നതിനുമാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT