World Drug Day പ്രതീകാത്മക ചിത്രം
Health

നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്, ലഹരി ഉപയോ​ഗം മൂലം ഉണ്ടാകുന്ന അഞ്ച് മാനസികപ്രശ്നങ്ങൾ

മയക്കുമരുന്ന് ഉപയോ​ഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്.

സമകാലിക മലയാളം ഡെസ്ക്

ർധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോ​ഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ആ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ലോക ലഹരി വിരുദ്ധ ദിനം. അമിത ലഹരി മരുന്ന് ഉപയോ​ഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

മയക്കുമരുന്ന് ഉപയോ​ഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങൾക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിൻ. എന്നാൽ മദ്യപാനം, മയക്കുമരുന്ന് ഉപയോ​ഗം പോലുള്ളവ ഇവയെ ഹൈജാക്ക് ചെയ്യുന്നു. ലഹരി മരുന്നുകളുടെ രാസ സംയുക്തങ്ങൾ തലച്ചോറിന്റെ കെമിസ്ട്രിയെ പുനരുജ്ജീവിപ്പിക്കുകയും കൂടുതൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കിക്കു കിട്ടാൻ മയക്കുമരുന്നിന്റെ അളവു ഓരോ തവണയും കൂട്ടിക്കൊണ്ടിരിക്കും. ഇതാണ് ആസക്തിയുടെ ഏറ്റവും ദോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്നത്.

മാനസികാവസ്ഥയെയും മൂഡിനെയും ബാധിക്കുന്ന ഒരേയൊരു ന്യൂറോ ട്രാൻസ്മിറ്റർ ഡോപ്പമിൻ ആണെന്ന് തെറ്റിദ്ധരിക്കരുത്. സെറോടോണിൻ, നോർപിനെഫ്രിൻ തുടങ്ങിയ നിരവധി മറ്റ് ന്യൂറോണുകളും നിങ്ങളുടെ മാനസികാരോ​ഗ്യത്തിൽ നിർണായ പങ്ക് വഹിക്കുന്നുണ്ട്. ലഹരി ആസക്തിയെ തുടർന്ന് നേരിടുന്ന മാനസിക പ്രശ്നങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. എന്നാൽ പൊതുവായി പറയാവുന്ന ചില മാനസിക പ്രശ്നങ്ങൾ:

മയക്കുമരുന്ന് ആസക്തിയുടെ അഞ്ച് മാനസിക പ്രത്യാഘാതങ്ങൾ

ഉത്കണ്ഠ

ലഹരി ഉപയോ​ഗം ഉത്കണ്ഠ വർധിപ്പിക്കും

സമ്മർദകരമായ സംഭവങ്ങളോടുള്ള ശരീരത്തിൻ്റെ സ്വഭാവിക പ്രതികരണമാണ് ഉത്കണ്ഠ. എന്നാൽ ലഹരി വസ്തുകളോട് ആസക്തി ഉള്ളവരിൽ ഉത്കണ്ഠ സ്ഥിരമാവുകയും ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

  • വേഗത്തിലുള്ള ഹൃദയമിടിപ്പ്

  • അമിതമായ ഉത്കണ്ഠ

  • വിയര്‍ക്കുക

  • ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍

  • മൂഡ് മാറ്റങ്ങൾ

  • അശാന്തമായ പ്രകൃതം

  • ടെന്‍ഷന്‍

  • ഇന്‍സോമിയ(ഉറക്കമില്ലായ്മ)

ഉത്കണ്ഠയും കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ തുടങ്ങിയ ഉത്തേജകങ്ങളുടെ ഫലങ്ങളും തമ്മിൽ ധാരാളം സമാനതകളുണ്ട്. ലഹരിയിലായിരിക്കുമ്പോൾ അവ ഒരു വ്യക്തിയുടെ ഞരമ്പുകളെ ശാന്തമാക്കുന്നുണ്ടെങ്കിലും, ഫലങ്ങൾ കുറയുമ്പോൾ അവ ഉത്കണ്ഠ വർധിപ്പിക്കുന്നു. കൂടാതെ തങ്ങളുടെ മയക്കുമരുന്നിനോടുള്ള ആസക്തി മറ്റുള്ളവരിൽ നിന്ന് മറച്ചു വെയ്ക്കാൻ ശ്രമിക്കുമ്പോഴും ഇത്തരം ഉത്കണ്ഠകൾ അനുഭവപ്പെടുന്നു.

കുറ്റബോധം

കുറ്റബോധം ലഹരി ഉപയോ​ഗം

ലഹരി ഉപയോ​ഗത്തിൽ നിന്ന് തിരിച്ചെത്താൻ മല്ലിടുന്ന വ്യക്തികളിൽ കുറ്റബോധവും ലജ്ജയും ഉണ്ടാകും. എന്നാൽ സമൂഹത്തിൽ ഇത്തരം വ്യക്തികളോടുള്ള കാഴ്ചപ്പാട് എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതു പോലെയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗ വൈകല്യമുള്ള ആളുകൾ പതിവായി സ്വയം നെഗറ്റീവ് ആയി വിലയിരുത്താൻ പ്രവണത കാണിക്കുന്നു. തുടർച്ചയായ നെഗറ്റീവ് സ്വയം സംസാരം ലജ്ജയും കുറ്റബോധവും വർധിപ്പിക്കുന്നു. പലപ്പോഴും ഈ കുറ്റബോധം മറക്കാൻ കൂടുതൽ ലഹരി ഉപയോ​ഗത്തിലേക്ക് തിരിയാനും സാധ്യതയുണ്ട്.

നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പ്

നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്

പുറമേ നോക്കുമ്പോൾ, ലഹരി ഉപയോ​ഗിക്കുന്ന ഒരാൾ ആവർത്തിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുകയും യുക്തിയെ അവഗണിക്കുകയും ചെയ്യുന്നതായി തോന്നും. എന്നാൽ യാഥാർഥ്യം സങ്കീർണവും സൂക്ഷ്മവുമാണ്. ലഹരിക്ക് അടിമയായ വ്യക്തികൾക്ക് കൃത്യമായ സഹായം എത്തിച്ചില്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യത്തെ മറികടക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സഹായം കിട്ടാതെ ആകുന്നതോടെ ഇത്തരം വ്യക്തികൾ ഒരു നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ ചുറ്റിത്തിരിയുന്നു.

ഒരാൾ മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടുമ്പോൾ, മറ്റെവിടെയും ലഭിക്കാത്ത ഒരു ആശ്വാസം അവർക്ക് അനുഭവപ്പെടുന്നു. ഇതിന്റെ ഫലം തീരുന്നതോടെ കുറ്റബോധവും ലജ്ജയും കൂടുന്നു. ഇവയെ മറികടക്കാൻ വീണ്ടും ലഹരിവസ്തുക്കളിൽ ആശ്വാസം തേടാൻ ഇവരെ പ്രേരിപ്പിക്കുന്നു.

വിഷാദം

വിഷാദ ലക്ഷണങ്ങൾ

ലഹരി ഉപയോ​ഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു മാനസിക രോഗമാണ് വിഷാദം. ഉത്കണ്ഠ പോലെ, വിഷാദമാണോ ലഹരിവസ്തുക്കളുടെ ദുരുപയോഗമാണോ ആദ്യം വരുന്നതെന്ന് വ്യക്തമല്ല. ലഹരി ആസക്തിയുള്ളവരിൽ വിഷാദവുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങൾ:

  • നിരാശ

  • പ്രചോദനക്കുറവ്

  • അനിയന്ത്രിതമായ വികാരം

  • താൽപര്യക്കുറവ്

  • ഉറക്ക അസ്വസ്ഥതകൾ

  • ക്ഷോഭം

  • ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക

  • ആത്മഹപ്രേരണ

എന്നാൽ ചില പിൻവലിക്കൽ ലക്ഷണങ്ങൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായി ഓവർലാപ്പ് ചെയ്യാറുണ്ട്. വിഷാദത്തെ മറികടക്കാൻ മിക്ക ആളുകൾക്കും തുടർച്ചയായ തെറാപ്പി ആവശ്യമാണ്.

ഒന്നിനോടും താൽപര്യമില്ല

താൽപര്യമില്ലായ്മ

മുമ്പ് ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നത് ആസക്തിയുടെയും വിഷാദത്തിന്റെയും ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ ആദ്യത്തേതിനെ മറികടക്കുന്നത് രണ്ടാമത്തതിനെ നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ലോകത്ത് സന്തോഷമില്ലെന്ന് തോന്നുന്നത് നിരാശാജനകമായ ഒരു ലക്ഷണമാണ്. എല്ലാവർക്കും അഭിനിവേശങ്ങളും താൽപ്പര്യങ്ങളുമുണ്ട്, എന്നാൽ ഈ അവസ്ഥകളുള്ള ഒരാൾക്ക് അവ കണ്ടെത്തുന്നതിലേക്ക് മടങ്ങുക എളുപ്പമല്ല.

People with drug addiction experience an endless cycle of guilt, emotional pain, and short-term relief from substances. This negative feedback loop can eventually lead to mental health issues and other side effects. World Drug Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT