Health

ഇനി ഉപയോഗശൂന്യമായ മരുന്നുകള്‍ വലിച്ചെറിയേണ്ട: സംസ്‌കരിക്കാം

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിന്റെ പ്രോഗ്രാം ഓണ്‍ റിമൂവല്‍ ഓഫ് അണ്‍ യൂസ്ഡ് ഡ്രഗ്‌സ് പദ്ധതിയുടെ ലക്ഷ്യം. 

Author : സമകാലിക മലയാളം ഡെസ്ക്

കേടുവന്നതും ഉപയോഗശൂന്യവുമായ മരുന്നുകള്‍ ഇതി വലിച്ചെറിയേണ്ട. ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം സൗകര്യമൊരുക്കിയിട്ടുണ്ട്. മരുന്ന് മൊത്ത വിതരണ സംഘടയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. റാംകി എന്ന സ്ഥാപനമാണ് സംസ്‌കരണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 

ഇതുവഴി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിന്റെ പ്രോഗ്രാം ഓണ്‍ റിമൂവല്‍ ഓഫ് അണ്‍ യൂസ്ഡ് ഡ്രഗ്‌സ് പദ്ധതിയുടെ ലക്ഷ്യം. 

പ്രൗഡ് പദ്ധതിയുടെ ഭാഗമായി മരുന്നുകടകള്‍ക്ക് മുന്നില്‍ പെട്ടികള്‍ സ്ഥാപിക്കും. ആളുകള്‍ക്ക് ഉപയോഗശൂന്യമായ മരുന്നുകളും മരുന്ന് കവറുകളും എല്ലാം ഈ പെട്ടികളില്‍ നിക്ഷേപിക്കാം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിലെ ജീവനക്കാര്‍ വന്ന് മാസത്തിലൊരിക്കല്‍ ഇത് കൊണ്ടുപോകും.

വെയര്‍ ഹൗസിലെത്തുന്ന മരുന്നുകള്‍ തരം തിരിച്ച ശേഷം സംസ്‌കരിക്കാന്‍ നല്‍കും. മരുന്ന് മൊത്ത വ്യാപാര സംഘടനയാണ് ബിന്‍ സ്ഥാപിക്കുന്നതിനും മരുന്നുകള്‍ സംസ്‌കരിക്കുന്നതിനും ആവശ്യമായ തുക നല്‍കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങിയ പദ്ധതി ഉടന്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിക്ക് സഹായം തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം സര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT