Health

ഉച്ചയ്ക്ക് ധെര്യമായി കണ്ണടച്ച് മയങ്ങിക്കോളൂ... രക്താതിസമ്മര്‍ദ്ദം പമ്പ കടക്കും

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ഉച്ചയുറക്കങ്ങള്‍ സഹായിക്കുമെന്നതാണ് പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍. ഹൃദയാഘാതത്തിനുള്ള സാധ്യത 10 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്

തിരക്കേറിയ ദിനചര്യക്കള്‍ക്കിടയ്ക്ക് ഒന്ന് മയങ്ങാന്‍ സമയം കണ്ടെത്തുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്താതി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇടവേളകളിലെ ചെറു ഉറക്കങ്ങള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉച്ചമയക്കം സ്ഥിരമാക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞു വരുന്നുവെന്നും ഉറങ്ങിയെഴുന്നലേല്‍ക്കുന്നതോടെ ശരീരം ഒന്ന് ഉന്‍മേഷം പ്രാപിക്കുന്നതായുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന 'മൂഡോഫു'കളെ ഓടിച്ചു കളയാനും ഈ ചെറുമയക്കങ്ങള്‍ സഹായിക്കും. മൂന്ന് മുതല്‍ അഞ്ച് മില്ലി ഗ്രാം വരെയാണ് രക്തസമ്മര്‍ദ്ദം താഴുന്നതെന്നാണ് കണ്ടെത്തിയത്.  അതായത്, ഉച്ചയ്ക്ക് ശേഷം വെറും ഒരു മിനിറ്റ് 'മയങ്ങുമ്പോള്‍' 3 മില്ലി ഗ്രാം രക്തസമ്മര്‍ദ്ദം കുറയുന്നുണ്ട്. 

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ഉച്ചയുറക്കങ്ങള്‍ സഹായിക്കുമെന്നതാണ് പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍. ഹൃദയാഘാതത്തിനുള്ള സാധ്യത 10 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

 ഇതാദ്യമായാണ് ഉച്ചയുറക്കത്തിന് ഇത്രയധികം പ്രാധാന്യം ശരീരത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടെന്ന് വെളിവാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ വിശദമായ തുടര്‍പഠനങ്ങള്‍ക്ക് ഗവേഷകര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഉച്ചമയക്കം ആവാമെങ്കിലും മണിക്കൂറുകള്‍ ഉറങ്ങുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

ടിസിഎസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ബന്ധുവിനൊപ്പമെന്ന് ഭര്‍ത്താവ്, വീട് പൂട്ടിയ നിലയില്‍, ഒളിവില്‍ തന്നെ

'മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു? സഹിക്കാന്‍ കഴിയുന്നില്ല'; വിങ്ങലോടെ ദീപ ജയന്‍

SCROLL FOR NEXT